വിമാനയാത്രയിലും മാസ്ക് നിർബന്ധം

കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുമ്പോഴും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത ചിലരെങ്കിലുമുണ്ട് . ഈ ഘട്ടത്തിൽ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐ.എ.ടി.എ ). ഒരു കാരണവശാലും സുരക്ഷാ മുൻകരുതലുകളിൽ അലംഭാവം കാണിക്കരുതെന്നാണ് നിർദ്ദേശം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിമാന യാത്രികർ സുരക്ഷാ മാസ്‌ക്കുകൾ, കയ്യുറകൾ തുടങ്ങിയവ ധരിക്കുവാൻതയ്യാറാകാതിരിക്കുകയും, സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അതോറിറ്റി കർശനമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ചുരുക്കം ആളുകളുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടാകുന്ന വീഴ്ചകൾ ഗുരുതരമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക എന്ന ഓർമ്മപ്പെടുത്താലും അസോസിയേഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.