അബുദാബി: മുഹറം ഒന്നിന് മവാഖിഫ് പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 23ന് ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 7.59വരെയാണ് പാര്‍ ക്കിംഗ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.
അതേസമയം മറ്റുവാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ വാഹനങ്ങള്‍ നിറുത്തിയിടുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് ഗതാഗതവിഭാഗം മുന്നറിയിപ്പ് നല്‍കി. രാത്രി 9 മുതല്‍ രാവിലെ 8വരെയുള്ള റസിഡന്‍സ് പാര്‍ക്കിംഗ് സംവിധാനത്തില്‍ മാറ്റമുണ്ടായിരിക്കുകയില്ല.
പൊതുഗതാഗതമായ ബസുകളും ജബല്‍ദാനയിലെ ഫെറിയും പതിവുപോലെ സര്‍വ്വീസ് നടത്തും.