മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍: കോഴിക്കോട് ജില്ല 500 വരിക്കാരെ ചേര്‍ക്കും

51
ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി 500 പുതിയ വാര്‍ഷിക വരിക്കാരെ മിഡില്‍ ഈസ്റ്റ് ചന്ദ്രികക്ക് വേണ്ടി ചേര്‍ക്കുന്നതിന്റെ ഭാഗമായി ഇബ്രാഹിം എളേറ്റില്‍ സാജിദ് വള്ള്യത്തിനെ വരിക്കാരനാക്കി ചേര്‍ക്കുന്നു. ഹംസ പയ്യോളി, ഇസ്മായില്‍ ഏറാമല, കെ.പി മുഹമ്മദ്, നജീബ് തച്ചംപൊയില്‍, നാസര്‍ മുല്ലക്കല്‍, ഇസ്മായില്‍ ചെരുപ്പേരി, റാഷിദ് കിഴക്കയില്‍ തുടങ്ങിയവര്‍ സമീപം

ദുബൈ: സെപ്തംബര്‍ 1 മുതല്‍ 30 വരെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക സര്‍ക്കുലേഷന്‍ കാമ്പയിന്‍ നടത്താന്‍ ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി തീരുമാനിച്ചു. ഇക്കാലയളവില്‍ പുതിയ 500 വാര്‍ഷിക വരിക്കാരെ ചേര്‍ക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതുസംബന്ധിച്ച് ചേര്‍ന്ന ലീഡേഴ്‌സ് മീറ്റില്‍ ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി നിസാര്‍ തളങ്കര മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.
ദുബൈ കെഎംസിസിയുടെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം മുറിച്ചാണ്ടി പരിപാടികള്‍ വിശദീകരിച്ചു. ദുബൈ കെഎംസിസി സംസ്ഥാന ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ ഇസ്മായില്‍ പൊട്ടങ്കണ്ടി, വൈസ് പ്രസിഡണ്ട് എന്‍.കെ ഇബ്രാഹിം, ഹംസ പയ്യോളി, വലിയാണ്ടി അബ്ദുല്ല സംബന്ധിച്ചു.
ജില്ലാ ജന.സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇസ്മായില്‍ ചെരുപ്പേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ നജീബ് തച്ചംപൊയില്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ മുല്ലക്കല്‍, ഭാരവാഹികളായ കെ.അബൂബക്കര്‍ മാസ്റ്റര്‍, തെക്കയില്‍ മുഹമ്മദ്, ഹംസ കാവില്‍, കെ പി മൂസ്സ, ഉമ്മര്‍കോയ നടുവണ്ണൂര്‍, മുഹമ്മദ് മൂഴിക്കല്‍, ഹാഷിം എലത്തൂര്‍, അഷ്‌റഫ് ചമ്പോളി, മൂസ്സ കൊയമ്പ്രം, റാഷിദ് കിഴക്കയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി വി.കെ.കെ റിയാസ് നന്ദി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍ കോഓര്‍ഡിനേറ്ററായി തെക്കയില്‍ മുഹമ്മദിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിഎച്ച് സെന്റര്‍ റമദാന്‍ കാമ്പയിന്‍ റിപ്പോര്‍ട്ടും കണക്കും സബ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ മുല്ലക്കല്‍ അവതരിപ്പിച്ചു.
സിഎച്ച് സെന്റര്‍ കാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ
കുറ്റ്യാടി (ഒന്നാം സ്ഥാനം), പേരാമ്പ്ര (രണ്ടാം സ്ഥാനം), നാദാപുരം (മൂന്നാം സ്ഥാനം) എന്നീ മണ്ഡലം കമ്മിറ്റികള്‍ക്ക് പ്രത്യേക ഉപഹാരവും സ്വര്‍ണ നാണയം സമ്മാനവും നല്‍കി. വ്യക്തിഗത പെര്‍ഫോമന്‍സിന് ഹസന്‍ ചാലിയത്തെയും ഉപഹാരം നല്‍കി അനുമോദിച്ചു.
വലിയാണ്ടി അബ്ദുല്ല, മജീദ് കുയ്യോടി, കെ.പി അബ്ദുല്‍ വഹാബ്, നാസിം പാണക്കാട്, ജസീല്‍ കായണ്ണ, റിഷാദ് മാമ്പൊയില്‍, അസീസ് കാക്കേരി, യു.പി സിദ്ദീഖ്, അസീസ് കുന്നത്ത്, ഷംസു മാത്തോട്ടം, ഗഫൂര്‍ പാലോളി, എ.പി റാഫി, അബ്ദുല്ല എടച്ചേരി, സി.കെ.സി ജമാല്‍, നിഷാദ് കെ.മൊയ്തു, അയ്യൂബ് കല്ലട, ഷരീഫ് വാണിമേല്‍, നസീര്‍ കരിമ്പയില്‍, ഫാസില്‍ പാവണ്ടൂര്‍, മജീദ് കൂനഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.