സെപ്തംബര്‍ 1 മുതല്‍ 30 വരെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍: വന്‍ വിജയമാക്കണം -യുഎഇ കെഎംസിസി

83

ദുബൈ: മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ വരിക്കാരെ വര്‍ധിപ്പിക്കാനും കൂടുതല്‍ വായനക്കാരിലേക്ക് പത്രമെത്തിക്കാനുമായി സെപ്തംബര്‍ 1 മുതല്‍ 30 വരെ നടത്തുന്ന പ്രചാരണ കാമ്പയിന്‍ വന്‍ വിജയമാക്കാനായി രംഗത്തിറങ്ങണമെന്ന് യുഎഇയിലെ എല്ലാ എമിറേറ്റുകളിലെയും കെഎംസിസി ഘടകങ്ങളോട് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാനും ജന.സെക്രട്ടറി നിസാര്‍ തളങ്കരയും അറിയിച്ചു.
കെഎംസിസിയുടെ മണ്ഡലം ഭാരവാഹികള്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, കേന്ദ്ര കൗണ്‍സില്‍ അംഗങ്ങള്‍, കേന്ദ്ര ഭാരവാഹികള്‍ എന്നിവരാണ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ പ്രചാരണത്തിനും പുതിയ വരിക്കാരെ ചേര്‍ക്കാനും രംഗത്തിറങ്ങേണ്ടത്. ഓരോരുത്തരുടെയും നിര്‍ബന്ധിത ഉത്തരവാദിത്തമാണ് പത്രത്തിന് കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്ന ചുമതലയെന്നും ഇതുസംബന്ധിച്ച നിര്‍ദേശം സംഘനാ സംവിധാനം വഴി നല്‍കുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.