രോഗികളെ മാറ്റുന്നതിന് നൂതന-സുരക്ഷിത സംവിധാനവുമായി പൊലീസ് ആംബുലന്‍സ്

അബുദാബി പൊലീസ് ഇറക്കിയ കാപ്‌സ്യൂള്‍ ഇന്‍സുലേഷന്‍ ആംബുലന്‍സ്

അബുദാബി: രോഗികളെ വിവിധയിടങ്ങളിലേക്ക് മാറ്റുന്നതിനു വേണ്ടി അതിനൂതന സംവിധാനവുമായി അബുദാബി പൊലീസ് ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമായി. പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗബാധിതരെ മികച്ച ചികിത്സക്കായി എവിടേക്ക് വേണമെങ്കിലും മാറ്റാന്‍ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്.
മികച്ച സേവനമാണ് ഇതിലൂടെ സാധ്യമാവുകയെന്ന് അബുദാബി പൊലീസ് എയര്‍ ആംബുലന്‍സ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ പൈലറ്റ് ഉബൈദ് മുഹമ്മദ് അല്‍ശമ്മാലി അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ ഇത്തരത്തിലുള്ള സംവിധാനം ഇതാദ്യമായി അബുദാബിയിലാണ് ലഭ്യമാക്കിയിട്ടുള്ളത്.