അബുദാബി: സാമൂഹിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട് സ്വദേശിക്ക് യുഎഇ എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ആദരം. അബുദാബി സ്പിന്നീസില് കാല് നൂറ്റാണ്ടായി ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് യുഎഇയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് അബുദാബി നടന്ന ചടങ്ങില്‍ ആസ്ഥാനത്ത് ആദരിച്ചത്.
റെഡ് ക്രസന്റ് മോധാവി സാലം അല്സുവൈദിയാണ് ഉപഹാരം നല്‍കിയത്. ശൈഖ് അലി അഹമ്മദ്, ശൈലി അലി ഇസ്സ സ്വഹാദി ഉള്‍പ്പെടെ ഉന്നതര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോവിഡ് കാലത്തടക്കം നൂറുകണക്കിനാളുകള്‍ക്ക് മുഹമ്മദ് കുഞ്ഞിയുടെ സേവനം ലഭിച്ചിരുന്നു. സജീവ കെഎംസിസി പ്രവര്ത്തകന് കൂടിയാണ്. കാല് നൂറ്റാണ്ട് കാലമായി നാട്ടിലും ഗള്‍ഫിലും നി:ശബ്ദ കാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുഹമ്മദ് കുഞ്ഞിക്ക് അബുദാബി പൊലീസില്‍ നിന്നടക്കം നിരവധി അംഗീകാരങ്ങള്‍ മുന്‍പും ലഭിച്ചിട്ടുണ്ട്.
പടന്നക്കാട് സ്വദേശി പി.സി മൊയ്തുവിന്റെയും ആസ്യയുടെയും മകനാണ്. യു.വി സബീതയാണ് ഭാര്യ. നിഹാസ്, നിഹാല, നാസി , നൂറ മക്കളാണ്.