കേരള നിയമ പഠന പ്രവേശന പരീക്ഷയില്‍ എഴുപത്തി നാലാം റാങ്ക് നേടി നജ്മ ഫര്‍സാന

തൊടുപുഴ: അഭിഭാഷകയാവാനുള്ള സ്വപ്നത്തിലെ ആദ്യ പടി വിജയകരമായി നിറവേറ്റിയത്തിന്റെ സന്തോഷത്തിലാണ് ഇടുക്കി വണ്ണപ്പുറം സ്വദേശിനി നജ്മ ഫര്‍സാന. കേരള നിയമ പഠന പ്രവേശന പരീക്ഷയില്‍ (കെഎല്‍ഇഇ) സംസ്ഥാനത്ത് എഴുപത്തി നാലാം റാങ്ക് നേടി നിയമ പഠനത്തിന് യോഗ്യത നേടിയിരിക്കുകയാണ് ഈ മിടുക്കി.
തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിരു ദപഠനത്തിനിടയിലാണ് ഈ ആഗ്രഹം ശക്തമാകുന്നതെന്നും കഠിന പരിശ്രമവും നിശ്ചയ ദാര്‍ഢ്യവുമാണ് തന്നെ വിജയത്തിലേക്ക് വഴിനടത്തിയതെന്നും നജ്മ വെളിപ്പെടുത്തുന്നു. ന്യൂമാന്‍ കോളജ് യൂണിയനില്‍ ലേഡി റപ്പും കോളജിലെ എംഎസ്എഫ് ഹരിത യൂണിറ്റ് അധ്യക്ഷയുമായിരുന്നു നജ്മ ഫര്‍സാന.
കോഴിക്കോട് ഗവ.ലോ കോളേജിലെ എം
എസ്എഫ് കമ്മിറ്റി ഓണ്‍ലൈനായി നല്‍കിയ പരിശീലനവും പിന്തുണയുമാണ് തന്നെ റാങ്ക് ജേതാവാക്കിയതെന്നും തന്നെപ്പോലെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇവരുടെ പരിശീലനം കൊണ്ട് ഇക്കുറി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയെന്നും നജ്മ പറഞ്ഞു.
അധ്യാപക ദമ്പതികളുടെ മകളാണ് നജ്മ. ദുബൈയില്‍ സ്‌കൂള്‍ പഠനവും ശേഷം തൊടുപുഴ ന്യൂമാന്‍ കോളജില്‍ കെമിസ്ട്രിയില്‍ ബിരുദവും നേടി.
ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന.സെക്രട്ടറി ലത്തീഫ് തുറയൂര്‍, ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി, ട്രഷറര്‍ ആയിഷ ബാനു, കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ഐയുഎംഎല്‍ ഇടുക്കി ജില്ലാ ജന.സെക്രട്ടറി പി.എം അബ്ബാസ് മാസ്റ്റര്‍, കെഎംസിസി ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാഫി, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ.എം, ജന.സെക്രട്ടറി ആഷിഖ് റഹീം എന്നിവര്‍ അഭിനന്ദനമറിയിച്ചു.