ജിദ്ദ: അൽ ഖുംറയിലെ താമസ സ്ഥലത്ത് വെച്ച് പെരിന്തൽമണ്ണ സ്വദേശി നിര്യാതനായി. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി ഹനീഫ കാരാട്ടിതൊടി (47) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ വിശ്രമിക്കുന്നതിനായി താമസസ്ഥലത്തേക്ക് പോയ ഹനീഫ തിരിച്ച് വരാത്തതിനെ തുടർന്ന് കൂട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ :ഹസീന, മക്കൾ ഫർസീൻ, അർഷാദ് എന്നിവരാണ്.