ഓണാഘോഷവുമായി നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റ്

ദുബൈ: പരിമിതികള്‍ നിറഞ്ഞ ഓണമാണ് മലയാളികള്‍ക്ക് ഇത്തവണത്തേത്. കൊറോണ കാലമാണെങ്കിലും ഓണവും ആഘോഷവും മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് ഓണസദ്യയും ഓണക്കോടിയും. ഇത്തവണ യുഎഇയിലെ മലയാളികള്‍ക്ക് നിറപ്പകിട്ടാര്‍ന്ന ഓണം ഷോപ്പിംഗിന് അവസരമൊരുക്കുകയാണ് നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റ് ഗ്രൂപ്. ഇന്ത്യയില്‍ നിന്നും പച്ചക്കറികളും പഴ വര്‍ഗങ്ങളും നേരിട്ടെത്തിക്കുന്നതിന് പുറമെ, ഗംഭീര ഓണം ഓഫറുകളാണ് യുഎഇയിലെ നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റുകളിലുള്ളത്.
എല്ലാ തരം പച്ചക്കറികളും പഴവര്‍ഗങ്ങളും നെസ്‌റ്റോയുടെ മുഴുവന്‍ ഔട്‌ലെറ്റുകളിലും വമ്പിച്ച വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നു. ഓണം പ്രമാണിച്ച് നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഓണസദ്യയും ഒരുക്കിയിരിക്കുന്നു. സദ്യയുടെ ബുക്കിംഗിന് നെസ്റ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്.