ഒമാനിൽ അൽ ദാഹിറാ ഗവർണറേറ്റിലെ റെസിഡൻഷ്യൽ ഏരിയയിൽ തീ പിടിച്ചു

3

അൽ ദാഹിറാ ഗവർണറേറ്റിലെ റെസിഡൻഷ്യൽ ഏരിയയിൽ തീപിടുത്തമുണ്ടായി. ദാങ്ക് വിലായത്തിലെ വീട്ടിലാണ് അപകടമുണ്ടായത്. പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (PACDA) അധികൃതർ അപകട സ്ഥലത്തെത്തുകയും തീയണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇലക്ട്രിക്കൽ സർക്യൂട്ടിലുണ്ടായ പോരായ്മകളാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം.