ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2019 ഡിസംബറിൽ 54,687 പ്രവാസികളായിരുന്നു സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്നതെങ്കിൽ ഈ വർഷം ജൂൺ മാസത്തിൽ അത് 52,462 ആകുകയും, ജൂലൈ കണക്കു പ്രകാരം ഇത് 44,558 ആയി മാറുകയും ചെയ്തു. ഒരൊറ്റ മാസത്തിനുള്ളിൽ മാത്രം 7,904 പേരാണ് ജോലിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ജൂൺ മാസം 1,259,814 പ്രവാസികൾ ഉണ്ടായിരുന്നത്, ജൂലൈയിൽ 2.5 ശതമാനം കുറഞ്ഞ് 1,228,713 ആയി മാറിയിരിക്കുകയാണ്