മലയാളികളുടെ ഏറ്റവും വലിയ ഗൃഹാതുര സ്മൃതികളിലൊന്നായ ഓണാഘോഷം ഏറെ കെങ്കേമമായാണ് യുഎഇയിലെ ഏറ്റവും ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയില്‍ ഒരുക്കിയിരിക്കുന്നത്.
ആരെയും ഇഷ്ടപ്പെടുത്തുന്ന വിധത്തിലാണ് ഈ ഓണച്ചന്ത സഫാരി മാളിലെ ഒന്നാം നിലയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഓണ സദ്യക്കാവശ്യമായ പച്ചക്കറികള്‍, ഓണ വിഭവങ്ങള്‍, ഓണക്കോടികള്‍, മണ്‍പാത്രങ്ങള്‍, വള-മാല-കമ്മലുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാം ഇവിടെ ഈ പ്രത്യേക ഓണച്ചന്തയില്‍ നിന്ന് ലഭിക്കും. പൂക്കളം ഒരുക്കാന്‍ ആവശ്യമായ പൂക്കളും ഓണച്ചന്തയില്‍ നിന്ന് ലഭിക്കും, അതും വമ്പിച്ച വിലക്കുറവില്‍.
ഓണച്ചന്തയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സി.ഡയറക്ടര്‍ ഷമീം ബക്കര്‍, ചാക്കോ ഊളക്കാടന്‍ (മലബാര്‍ ഗോള്‍ഡ്) തുടങ്ങിയവര്‍ സംബന്ധിച്ചു.
മികച്ച ഷോപ്പിംഗിന്റെ ഇടമായ യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയില്‍ ഓണച്ചന്ത ഈ കോവിഡ് കാലത്തും ആരോഗ്യ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും അതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും വമ്പിച്ച വിലക്കുറവില്‍ മികച്ച ഉല്‍പന്നങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.
ഈ ഓണത്തിന് ഏറ്റവും നല്ല ഓഫറുകള്‍ സ്വന്തമാക്കി സുരക്ഷിതമായി ഷോപ് ചെയ്യാന്‍ ഏവരെയും സഫാരിയിലേക്ക് മാനേജ്‌മെന്റ് ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ സാനിറ്റൈസേഷന്‍ ടണല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായതു കൊണ്ടു തന്നെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കല്‍ എളുപ്പമാണ്. മുഴുവന്‍ ഉപഭോക്താക്കള്‍ക്കും സഫാരി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണാശംസകള്‍ നേര്‍ന്നു.
ഓണസദ്യ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഇഷ്ട സ്വാദായി മാറിയ സഫാരി ബേക്കറി & ഹോട്ഫുഡ് ഒരുക്കുന്ന സദ്യ ഇല്ലാതെ ഈവര്‍ഷത്തെ ഓണം പൂര്‍ണമാവില്ല. 25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് സഫാരി ഒരുക്കുന്നത്. മാത്രമല്ല, 2 ഓണസദ്യകള്‍ക്ക് അഡ്വാര്‍സ് ബുക് ചെയ്യുന്നവര്‍ക്ക് ഒരു ഓണക്കോടി സൗജന്യമായും നല്‍കുന്നുണ്ട്.
പായസ മേള
മലയാളിയുടെ ഓണസദ്യയില്‍ ഒഴിവാക്കാനാവാത്ത വിഭവമാണ് പായസം. ഇത്തവണത്തെ ഓണത്തിന് അടപ്രഥമനും അമ്പലപ്പുഴ പാല്‍പ്പായസവും സേമിയ പായസവും ഉള്‍പ്പെടെ 20ലധികം പായസ വൈവിധ്യമാണ് പായസ മേളയില്‍ ഒരുക്കിയിട്ടുളളത്.
പായസ മേളയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഗള്‍ഫ് നാടുകള്‍ക്ക് പ്രിയങ്കരമായ ഈന്തപ്പഴം കൊണ്ടൊരുക്കിയ പായസവും പായസ മേളയിലുണ്ട്. കാരറ്റും മാങ്ങയും ബീറ്റ് റൂട്ടും പൈനാപ്പിളും പായസ മധുരമാകുമ്പോള്‍, പായസ മേള വ്യത്യസ്ത രുചികള്‍ കൊണ്ട് സമൃദ്ധമാകുന്നു. നിരവധി പേരാണ് പായസ രുചികള്‍ തേടി സഫാരി ഹൈപര്‍ മാര്‍ക്കറ്റിലെത്തിയത്.
എക്‌സ്‌ചേഞ്ച് മേള
എക്‌സ്‌ചേഞ്ച് മേളകളുടെ കാലമാണ് ഓണം. സഫാരി ഓണച്ചന്തയിലും എക്‌സ്‌ചേഞ്ച് മേള ഒരുക്കിയിട്ടുണ്ട്. പഴയതോ കേടായതോ ആയ ചെറിയ ഗൃഹോപകരണങ്ങള്‍, അത് ഏത് കമ്പനിയുടേതായാലും ‘നികായ്’യുടേതുമായി എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരമാണ് സഫാരി ഒരുക്കിയിട്ടുള്ളത്.
ഫര്‍ണിച്ചര്‍ സ്‌പെഷ്യല്‍ ഓഫര്‍
ആദായ വില്‍പനയും സ്‌പെഷ്യല്‍ ഓഫറുകളുമെല്ലാം പൊടി പൊടിക്കുന്ന കാലം കൂടിയാണ് ഓണക്കാലം. വീട്ടിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ ഈ സമയത്ത് ഏവരും സ്വന്തമാക്കാറുമുണ്ട്. അത്തരത്തിലൊരു കിടിലന്‍ ഓഫര്‍ കൂടി സഫാരി ഓണച്ചന്തയില്‍ ഒരുക്കിയിരിക്കുകയാണ്.
കിംഗ് സൈസ് ബെഡ്, 4 ഡോര്‍ ബാര്‍ഡ്‌റോബ്, 2 സൈഡ് ടേബ്ള്‍സ്, ഡ്രസ്സിംഗ് ടേബ്ള്‍, സോഫാ കം ബെഡ്, 1+4 ഡൈനിംഗ് ടേബ്ള്‍, കോഫി ടേബ്ള്‍, വുഡന്‍ ഷെല്‍ഫ്, ഷൂ റാക്ക്, പില്ലോസ്, കാര്‍പെറ്റ്, മാട്രസ്സ്, ബെഡ്ഷീറ്റ്, ഡ്യുവറ്റ്, 20 എണ്ണം ഡിന്നര്‍ സെറ്റ തുടങ്ങിയവയാണ് ഓഫറിലുള്ളത്. 5999 ദിര്‍ഹം വില വരുന്ന 17 എണ്ണം കോംബോ സെറ്റ് വെറും 3999 ദിര്‍ഹമിന് ഇപ്പോള്‍ ലഭ്യണമാണ്.
പൂക്കളം ഓണ്‍ലൈന്‍ മല്‍സരം
പുക്കളമില്ലാത്ത ഓണാഘോഷം നമുക്കെല്ലാം അചിന്ത്യമാണ്. അതുകൊണ്ട് തന്നെ, പൂക്കളത്തിനും സഫാരി വന്‍ പ്രാധാന്യം നല്‍കുന്നു. ഓണ്‍ലൈന്‍ മല്‍സരത്തിലൂടെയാണ് പൂക്കളത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെ പൂക്കളമൊരുക്കി സമ്മാനം നേടാനുള്ള അവസരമാണ് സഫാരി ഒരുക്കിയിട്ടുള്ളത്. വിജയികളെ നിര്‍ണയിക്കുന്ന തീയതി സെപ്തംബര്‍ 15ആണ്.