സൗദിയിലെ സ്വകാര്യ സ്കൂളിലെ വിദേശ അധ്യാപകരെ രാജ്യത്തേക്ക് മടങ്ങുവാൻ എക്സെപ്ഷൻസ് കമ്മിറ്റി അനുമതി നൽകി

റിയാദ് : സൗദിയിലെ സ്വകാര്യ സ്കൂളിലെ വിദേശ അധ്യാപകരെ രാജ്യത്തേക്ക് മടങ്ങുവാൻ എക്സെപ്ഷൻസ് കമ്മിറ്റി അനുമതി നൽകി. സൗദിയിലേക്ക് മടങ്ങിവരാൻ ഉദ്ദേശിക്കുന്ന അധ്യാപകർ പി സി ആർ പരിശോധനകൾ നടത്തണം. മാത്രമല്ല, പരിശോധനാഫലം നെഗറ്റീവ് ആയാൽ മാത്രമേ രാജ്യത്തേക്ക് പ്രവേശനാനുമതി ലഭിക്കുകയുള്ളൂ.

അതേസമയം, സൗദിയിലേക്കുള്ള മടക്കയാത്ര സംബന്ധിച്ചുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് വിദേശങ്ങളിൽ സൗദി കോൺസുലേറ്റുകളെയാണ് സമീപിക്കേണ്ടത്.