ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിക്ക് ദുബൈ കെഎംസിസി സ്വീകരണം നല്‍കി

204
ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിക്ക് ദുബൈ കെഎംസിസിയുടെ നിവേദനം ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര നല്‍കുന്നു. സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമല സമീപം

പ്രവാസികളുടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം കോണ്‍സുല്‍ ജനറലിന് സമര്‍പ്പിച്ചു

ദുബൈ: ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിക്ക് ദുബൈ കെഎംസിസി സ്വീകരണം നല്‍കി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നേരിട്ടെത്തി ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമല എന്നിവരാണ് സ്വീകരണം നല്‍കിയത്. പ്രവാസികളുടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവും സംഘം കോണ്‍സുല്‍ ജനറലിന് സമര്‍പ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ ഇന്ത്യാ ഗവണ്‍മെന്റ് നല്‍കണമെന്നും യുഎഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും വിമാന ടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കണമെന്നും എയര്‍ലൈന്‍ ടിക്കറ്റുകളുടെ കൊള്ള അവസാനിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നാട്ടിലെത്തുന്ന പ്രവാസികളെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ നടപടി എടുക്കാനാവശ്യപ്പെട്ട നേതാക്കള്‍, പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ എന്‍ക്വയറിക്ക് വരുന്ന കാലതാമസം ഒഴിവാക്കാനും പ്രവാസികളുടെ മക്കളുടെ ഉപരിപഠനത്തിന് നാട്ടില്‍ റിസര്‍വേഷനും സബ്‌സിഡിയും അനുവദിക്കാനും അഭ്യര്‍ത്ഥിച്ചു.