സൗദിയിൽ പുതിയ അധ്യായനവർഷാരംഭം ഞായറാഴ്ച

4

ജിദ്ദ :സൗദിയിൽ പുതിയ അധ്യായനവർഷം ഞാറാഴ്ച ആരംഭിക്കും.കോവിഡിനെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാത്ഥികളും ഒന്നാം സെമസ്റ്ററിന്റെ ആദ്യ 7 ആഴ്ചകളിൽ വിദൂരമായിരുന്നാണ് ക്ലാസുകളിൽ പങ്കെടുക്കുക.

എന്നാൽ, എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും പഠനകേന്ദ്രങ്ങളിൽ പോകേണ്ടതുണ്ട്. ശേഷം ഓൺലൈൻ ക്ലാസുകൾ എടുക്കണമെന്നും തബൂക് വിദ്യാഭ്യാസ ഡയറക്‌ടർ ജനറൽ ഇബ്രാഹിം ബിൻ ഹുസൈൻ അൽ ഒമാരി പറഞ്ഞു. എല്ലാ സ്കൂളുകൾക്കും സഹായവും പിന്തുണയും നൽകുന്നതിന് സൂപ്പർവൈസറുമ്മാരെ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

മിഡിൽ സ്കൂൾ, ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് രാവിലെ 9 മണിക്കും, പ്രാഥമിക സ്കൂൾ വിദ്യാർത്ഥികൾക്ക് 3 മണി മുതലും ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ചെറിയ കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ അവരെ സഹായിക്കാനായി മാതാപിതാക്കളെ കൂടുതൽ പങ്കാളികളാക്കുന്നതിന് വേണ്ടിയാണ് ഈ സമയക്രമത്തിൽ ക്ലാസുകൾ നടത്തുന്നത്.