സൗദിയില്‍ വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് താത്കാലിക ഇളവ്

സൗദി അറേബ്യയില്‍ വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം താല്‍കാലിക ഇളവ് അനുവദിച്ചു. സ്വദേശിവത്കരണത്തി​െന്‍റ ഭാഗമായി മന്ത്രാലയം നടപ്പാക്കിയ നിതാഖാത് വ്യവസ്ഥയില്‍ ഇളംപച്ച ഗണത്തിലുള്ള സ്ഥാപങ്ങള്‍ക്കാണ് ഇളവിന്റെ ആനുകൂല്യം ലഭിക്കുക.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് എടുക്കാനാവും. ഒക്ടോബര്‍ വരെയാണ് ഇൗ ഇളവ് ലഭിക്കുക. സ്വദേശിവത്കരണം പൂര്‍ത്തീകരിച്ച്‌ ഇളം പച്ച ഗണത്തിലെത്തിയ സ്ഥാപനങ്ങള്‍ക്ക് സ്വദേശികളുടെ എണ്ണത്തില്‍ കുറവ് വരുത്താതെ വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പ് എടുക്കാം എന്നതാണ് ആനുകൂല്യം.
മുൻപ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധിക്കുമായിരുന്നില്ല. പുതുതായി എടുക്കുന്ന വിദേശികള്‍ ഉള്‍പ്പെട്ടാലും സ്ഥാപനം ഇളംപച്ച ഗണത്തില്‍ തുടരാന്‍ ആവശ്യമായ സ്വദേശികളുടെ ശതമാനം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. സ്വദേശിവത്ക്കരണം നില നിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്ന ‘മരിന്‍’ എന്ന തൊഴില്‍ മന്ത്രാലയത്തി​െന്‍റ പുതിയ സംവിധാനത്തി​െന്‍റ ഭാഗമായാണ് ഇളവ് അനുവദിച്ചത്.