സൗദി അറേബ്യയുടെ വിവിധ രാജ്യങ്ങളിലേക്കുള്ള അതിർത്തികൾ ഉടൻ തുറക്കും

9

ജിദ്ദ: യുഎഇ, കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളിലേക്കുള്ള സൗദി അറേബ്യയുടെ അതിർത്തികൾ ഉടൻ തുറക്കും. രാജ്യത്ത് കോവിഡ് 19 നിയന്ത്രണത്തിലായതോടെ സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങളും സാധാരണനിലയിലേക്ക് വരികയാണ്. ഈ സാഹചര്യത്തിലാണ് നാലുമാസത്തെ അടച്ചുപൂട്ടലിന് ശേഷം അതിർത്തികൾ തുറക്കുവാൻ തീരുമാനമായത്.

ജി സി സി രാജ്യങ്ങളിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക്‌ ലാൻഡ് പോർട്ടുകൾ വഴി പ്രവേശനമുള്ളതായി സൗദി കസ്റ്റംസ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു