വിമാന ദുരന്തം: ഷാര്‍ജ കെഎംസിസി അനുശോചിച്ചു

95

ഷാര്‍ജ: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി നടുക്കവും അഗാധമായ ദു:ഖവും രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുകയും ചികിത്സയില്‍ കഴിയുന്നവര്‍ക്കായി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തന രംഗത്ത് നിസ്വാര്‍ത്ഥ സേവനം നടത്തിയ വിമാനത്താവള സമീപ വാസികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഷാര്‍ജ കെഎംസിസിയുടെ അഭിനന്ദനം അറിയിച്ചു.
ഷാര്‍ജ കെഎംസിസി ഭാരവാഹികളുടെ യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര അധ്യക്ഷത വഹിച്ചു. കെ.ടി.കെ മൂസ, സൈദ് മുഹമ്മദ് അല്‍തഖ്‌വ, അബ്ദുല്ല ചേലേരി, കെ.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ത്വയ്യിബ് ചേറ്റുവ, ബഷീര്‍ ഇരിക്കൂര്‍, സക്കീര്‍ കുമ്പള, മുജീബ് തൃക്കണാപുരം സംബന്ധിച്ചു.