ശിഹാബ് തങ്ങള്‍ നാടിന്റെ സമാധാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്

അജ്മാന്‍: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാടിന്റെ സമാധാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണെന്ന് ഇസ്മായില്‍ ഏറാമല. അജ്മാന്‍-വടകര മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹാമിദ് ഫലാഹി വെളിമണ്ണയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി യുഎഇ കെഎംസിസി ദേശീയ കമ്മിറ്റി ജന.സെക്രട്ടറി നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല അനുസ്മരണ സന്ദേശം അറിയിച്ചു. അജ്മാന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റ , സംസ്ഥാന ട്രഷറര്‍ സാലിഹ് സി.എച്ച്, അജ്മാന്‍-കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് എടച്ചേരി, ജില്ലാ ജന.സെക്രട്ടറി സി.കെ അന്‍വര്‍, ജില്ലാ ട്രഷറര്‍ അസീസ് വെള്ളിലാട്ട്, ദുബൈ-വടകര മണ്ഡലം കെഎംസിസി പ്രസിഡന്റ് അഷ്‌റഫ് ടി.എന്‍, ജാബിര്‍ കാര്‍ത്തികപ്പള്ളി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സി.എം ചെറുമോത്ത് രചിച്ച അനുസ്മരണ ഗാനം അര്‍ഷിന ചെറുമോത്ത് ആലപിച്ചു. മുഹമ്മദ് അലി അഴിയൂര്‍ അധ്യക്ഷത വഹിച്ചു. നസറുദ്ദീന്‍ വടകര, ഫിര്‍ദൗസ് ഒഞ്ചിയം ചടങ്ങ് കോഓര്‍ഡിനേറ്റ് ചെയ്തു. ഷംനാസ് കണ്ണൂക്കര സ്വാഗതവും ഷംനാസ് എ.വി നന്ദിയും പറഞ്ഞു