സുൽത്താനേറ്റിൽ പുതിയ മന്ത്രിമാർ അധികാരമേറ്റു

ഒമാൻ : സുൽത്താനേറ്റിൽ പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖിന് മുന്നിൽ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അൽ ബരാക്ക പാലസിലാണ് സത്യ പ്രതിജ്ഞ ചടങ്ങ് നടന്നത്.

പുതിയതായി സത്യ പ്രതിജ്ഞ ചെയ്ത മന്ത്രിമാർ :

1) സയ്യിദ് മൻസൂർ ബിൻ മജിദ് അൽ സെയ്ദ് – സുൽത്താന്റെ സ്പെഷ്യൽ അഡ്വൈസർ

2) സയ്യിദ് യാസൻ ബിൻ ഹൈതം ബിൻ താരിഖ് – സാംസ്കാരിക, കായിക, യുവജന വകുപ്പ്‌

3) സയ്യിദ് ടൈമർ ബിൻ ആസാദ് അൽ സെയ്ദ് – സെൻട്രൽ ബാങ്ക് ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ

4) സയ്യിദ് ബദർ ബിൻ ഹമ്മദ് ബിൻ ഹമൂദ് അൽ ബുസൈദി – വിദേശകാര്യം

5) സുൽത്താൻ ബിൻ സലിം അൽ ഹബ്സി – ധനകാര്യം

6) ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹരാസി – വിവരവകുപ്പ്‌

7) ഡോ. ഖൽഫാൻ അൽ ഷുയിലി – ഭവന, നഗര ആസൂത്രണ വകുപ്പ്‌

8) ഡോ. റഹ്മാ അൽ മഹ്രൂക്കി – ഉന്നത വിദ്യാഭ്യാസ വകുപ്പ്

9) സയീദ് ബിൻ ഹമൂദ് അൽ മവാലി – ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക വകുപ്പ്

10) ഡോ. സയീദ് ബിൻ മുഹമ്മദ് അൽ സാക്രി – സാമ്പത്തിക വകുപ്പ്‌

11) കെയ്സ് അൽ യൂസഫ് – വാണിജ്യ, വ്യവസായ, നിക്ഷേപം

12) ലൈല ബിന്ത് അഹമ്മദ് അൽ നജ്ജാർ – സാമൂഹിക വികസനം

13) ഡോ. മഹാദ് ബിൻ സയീദ് ബൗഇൻ – തൊഴിൽ വകുപ്പ്