കരിപ്പൂര്‍ വിമാന ദുരന്തം: യുഎഇ കെഎംസിസി അനുശോചിച്ചു

78

‘സുരക്ഷാ കാര്യങ്ങളില്‍  വീഴ്ച അരുത്’

ദുബൈ: കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് യുഎഇ കെഎംസിസി അനുശോചനമറിയിച്ചു. ഭാവിയില്‍ ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വീഴ്ച അരുതെന്ന സന്ദേശമാണ് ഈ ദുരന്തം മുന്നോട്ടു വെക്കുന്നത്. തക്ക സമയത്ത് പ്രദേശവാസികള്‍ ഉണര്‍വോടെ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നും അതിന് അവരെ അഭിനന്ദിക്കുന്നുവെന്നും യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി നിസാര്‍ തളങ്കര, ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം, മറ്റു ഭാരവാഹികളായ എം.പി.എം റഷീദ്, പി.കെ.എ കരീം, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, സൂപ്പി പാതിരിപ്പറ്റ എന്നിവര്‍
അറിയിച്ചു. മലപ്പുറം എംപിയും എയര്‍പോര്‍ട്ട് വികസന സമിതി ചെയര്‍മാനുമായ പി.കെ കുഞ്ഞാലിക്കുട്ടി എംപി, കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിം, കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായാണ് നടത്തിയതെന്നും അത് മാതൃകാപരമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.