ഉദുമ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

12
പുരുഷോത്തമന്‍

അബുദാബി: ജോലി സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. ഉദുമ മുല്ലച്ചേരി എരോല്‍ കുണ്ടിലെ തോട്ടത്ത് വീട്ടില്‍ പുരുഷോത്തമന്‍ (46) ആണ് ഈ മാസം 20ന് ജോലി സ്ഥലത്ത് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബുദാബി ബിന്‍ദിറായ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലെ ജീവനക്കാരനാണ്. അബുദാബി-കാസര്‍കോട് ജില്ലാ കെഎംസിസി പ്രവര്‍ത്തകരാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.