ഇന്ത്യയിൽ അണ്‍ലോക്ക് മൂന്നാം ഘട്ടം തുടങ്ങി.

ഇന്ത്യയിൽ അണ്‍ലോക്ക് മൂന്നാം ഘട്ടം തുടങ്ങി. ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ഉണ്ടാകില്ല. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും നഗരങ്ങളില്‍ ലോക്ഡൗണ്‍ നീട്ടാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 5 മുതല്‍ ജിംനേഷ്യം,യോഗ കേന്ദ്രങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. കടകള്‍, ഭക്ഷണശാലകള്‍ എന്നിവ രാത്രിയും തുറന്നിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെട്രോ, സ്റ്റേഡിയങ്ങള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, നീന്തല്‍ക്കുളം, പാര്‍ക്ക്, സമ്മേളന ഹാള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും.

വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്ന് തുടങ്ങും. 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ സര്‍വ്വീസുകളും. 341സര്‍വ്വീസുകള്‍. കേരളത്തിലേക്ക് ഇത്തവണ 219 വിമാനങ്ങളാണ് ഉള്ളത്. കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുള്ളതും ഈ ഘട്ടത്തിലാണ്