വിസിറ്റ്, ടൂറിസ്റ്റ് വിസക്കാര്‍ക്ക് പിഴയില്ലാതെ മടങ്ങാന്‍ ഒരു മാസത്തെ സമയ പരിധി

ദുബൈ: മാര്‍ച്ച് 1ന് ശേഷം കാലാവധി തീര്‍ന്ന സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ക്ക് പിഴ ഒടുക്കാതെ ഒരു മാസം കൂടി രാജ്യത്ത് തങ്ങാമെന്ന് യുഎഇ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് (ഐസിഎ) അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച്, ഗ്രേസ് പീരിയഡ് ഓഗസ്ത് 11 മുതല്‍ ആരംഭിക്കും. സെപ്തംബര്‍ 11ന് അവസാനിക്കും.
മാര്‍ച്ച് 1ന് ശേഷം കാലാവധി കഴിഞ്ഞ വിസിറ്റ്, സന്ദര്‍ശക വിസക്കാര്‍ ജൂലൈ 11 മുതലുള്ള ഒരു മാസത്തിനകം രാജ്യം വിടണമെന്ന് ജൂലൈ 10ന് യുഎഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ കാലപരിധിയാണിപ്പോള്‍ പിഴയൊന്നും കൂടാതെ ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.