ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം വാഹനപകടത്തില്‍ മരിച്ചു

    3

    ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ശൈഖ് അലി ബിന്‍ ഹുമൈദ് ബിന്‍ അഹ്മദ് അല്‍ മുഅല്ല വാഹനപകടത്തില്‍ അന്തരിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് റോയല്‍ കോര്‍ട്ട് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
    ശൈഖ് അലി ബിന്‍ ഹുമൈദിന്റെ നിര്യാണത്തില്‍ യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല അനുശോചനം രേഖപ്പെടുത്തി. കോവിഡ് സുരക്ഷാ നടപടികള്‍ നിലവില്‍ക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസം ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും അനുശോചനമറിയിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.