ദുബൈയില്‍ വിസ പുതുക്കാന്‍ 4 മാര്‍ഗങ്ങള്‍

27
മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

ദുബൈ: ദുബൈയില്‍ റെസിഡെന്റ് വിസകള്‍ വ്യത്യസ്തമായ 4 മാര്‍ഗങ്ങളിലുടെ പുതുക്കാന്‍ സാധിക്കുമെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അധികൃതര്‍ അറിയിച്ചു. ജിഡിആര്‍എഫ്എയുടെ ‘ദുബൈ’ എന്ന സ്മാര്‍ട് ആപ്‌ളികേഷന്‍, ആമര്‍ സെന്ററുകള്‍, ‘ദുബൈ നൗ’ ആപ്പ്, ജിഡിആര്‍എഫ്എ വെബ്‌സൈറ്റ് തുടങ്ങിയ 4 മാര്‍ഗങ്ങളിലൂടെയാണ് വിസ പുതുക്കാന്‍ കഴിയുക. ഇതിലേതെങ്കിലും ഒന്ന് ഉപയോഗപ്പെടുത്തി ഉപയോക്താവിന് എളുപ്പത്തില്‍ തന്നെ താമസ വിസകള്‍ പുതുക്കാന്‍ കഴിയുമെന്ന് ജിഡിആര്‍എഫ്എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു.
ദുബൈ എമിറേറ്റില്‍ ഏറ്റവും വേഗത്തിലാണ് വിസാ സേവനങ്ങള്‍ ലഭ്യമായി കൊണ്ടിരിക്കുന്നത്. സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കാതെ തന്നെ വിസകള്‍ എടുക്കാനും, പുതുക്കാനുമുള്ള വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് ദുബൈക്കുള്ളതെന്ന് മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. ദുബൈയിലെ വിസാ സംബന്ധമായ ഒട്ടുമിക്ക സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. ജനങ്ങളുടെ സമയം, അധ്വാനം തുടങ്ങിയവ ഒട്ടും പാഴാക്കാതെ സന്തോഷകരമായ ഉപയോക്തൃ സേവനങ്ങള്‍ നല്‍കാന്‍ ഇത്തരലുള്ള പ്ാറ്റ്‌ഫോമുകള്‍ക്ക് സാധിക്കും. കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം മാര്‍ഗങ്ങളിലൂടെയുള്ള സേവനം ഏറെ പ്രയോജനകരമാണ്.


ജിഡിആര്‍എഫ്എ എന്ന് ടൈപ് ചെയ്താല്‍ ആപ്പ് സ്റ്റോറില്‍ നിന്നും പ്‌ളേ സ്റ്റോറില്‍ നിന്നും വകുപ്പിന്റെ സ്മാര്‍ട് ആപ്‌ളികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ദുബൈ നൗ എന്ന ആപ്പും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് എത്ര വിദൂരതയിലും നിന്ന് സേവനം തേടാന്‍ കഴിയും. വിസ പുതുക്കാനുള്ള അവശ്യ രേഖകള്‍ സഹിതം ഈ ആപ്പിലൂടെ അപേക്ഷിച്ചാലാണ് വിസ പുതുക്കി കിട്ടുക. സര്‍വീസുകള്‍ക്കുള്ള ഫീസും ഇതിലൂടെ അടക്കാന്‍ കഴിയും. വേേു://ംംം.ഴറൃളമറ.ഴീ്.മല എന്ന വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും വിസ പുതുക്കി ലഭിക്കും. ആമര്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് അപേക്ഷിച്ചാലും ഈ സേവനം ലഭിക്കുന്നതാണ്. ഇപ്പോള്‍ നൂറിനടുത്തുള്ള സേവന കേന്ദ്രങ്ങളുണ്ട്.
ദുബൈയിലെ വിസാ സേവന നടപടികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 800 5111ല്‍ ബന്ധപ്പെടണമെന്ന് അധിക്യതര്‍ നിര്‍ദേശിച്ചു. എന്നാല്‍, യുഎഇക്ക് പുറത്തുള്ള ആളുകള്‍ 00971 4 3139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. ഇമെയില്‍: gdrfa@dnrd.ae, amer@dnrd.ae.

-അസീസ് മണമ്മല്‍