ദുബൈ: 55 വയസ്സ് കഴിഞ്ഞിട്ടും ദുബൈയില്‍ തന്നെ തുടരണമെന്നുണ്ടോ? എങ്കില്‍ അത്തരം ആഗ്രഹമുള്ളവര്‍ക്ക് ദുബൈയില്‍ അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസ നല്‍കുന്നു. ദുബൈയില്‍ നിലവില്‍ താമസിക്കുന്നവര്‍ക്കും രാജ്യത്തിന് പുറത്തുള്ളവര്‍ക്കും റിട്ടയര്‍മെന്റ് വിസക്കായി അപേക്ഷിക്കാം. പക്ഷെ ഇതിന് ചില നിബന്ധനകളുണ്ട്. റിട്ടയര്‍ ചെയ്തവര്‍ക്ക് പ്രതിമാസം 20,000 ദിര്‍ഹം വരുമാനമുണ്ടായിരിക്കണം. നിക്ഷേപങ്ങള്‍ മുഖേനയെ പെന്‍ഷനായോ ലഭിക്കുന്ന വരുമാനമായിരിക്കണം. അല്ലെങ്കില്‍ ദുബൈയില്‍ 1 മില്യന്‍ ദിര്‍ഹം മുതല്‍ 2 മില്യന്‍ വരെ മൂല്യമുള്ള സ്വത്ത് ദുബൈയില്‍ ഉണ്ടായിരിക്കണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ഉത്തരവ് പ്രകാരമാണ് പുതിയ വിസ സ്‌കീം അനുവദിച്ചിരിക്കുന്നത്. 2019ല്‍ ഇത്തരത്തില്‍ അഞ്ച്, പത്ത് വര്‍ഷത്തെ ദീര്‍ഘകാല വിസകളും അനുവദിച്ചിരുന്നു.