അബുദാബിയിലെത്തുന്നവര്‍ 6 ദിവസം കഴിഞ്ഞാല്‍ വീണ്ടും കോവിഡ് പരിശോധിക്കണം

    9

    ദുബൈ: മറ്റു എമിറേറ്റുകളില്‍ നിന്നും അബുദാബിയില്‍ എത്തുന്നവര്‍ക്ക് ആറ് ദിവസത്തിലധികം താമസിക്കാന്‍ കഴിയില്ല. കോവിഡ് പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുമായി പ്രവേശിക്കുന്നവര്‍ ആറ് ദിവസം കഴിഞ്ഞാല്‍ വീണ്ടും പരിശോധിച്ച് നെഗറ്റീവ് ഫലം കരസ്ഥമാക്കണം അതേസമയം അബുദാബി വിസയുള്ളവര്‍ പുറത്തു പോവുന്നില്ലെങ്കില്‍ ഇത് ബാധകമല്ല. ഇത് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. നിലവില്‍ അബുദാബിയില്‍ പ്രവേശിക്കണമെങ്കില്‍ പിസിആര്‍ അല്ലെങ്കില്‍ ഡിപിഐ പരിശോധന നടത്തി അതിന്റെ ഫലം 48 മണിക്കൂറിനകം ചെക്ക് പോയിന്റില്‍ കാണിച്ച് ഉറപ്പുവരുത്തണം. ഇങ്ങനെ പ്രവേശിക്കുന്നവര്‍ ഈ ഫലവുമായി ആറ് ദിവസം അബുദാബിയില്‍ താമസിക്കാം. കൂടുതല്‍ ദിവസങ്ങള്‍ താമസിക്കണമെങ്കില്‍ വീണ്ടും പരിശോധന നടത്തണം. അബുദാബിയില്‍ കോവിഡ്-19 വാക്‌സില്‍ ട്രയലില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ഇത് ബാധകമല്ല.