അബുദാബി സുസ്ഥിരതാ വാരം ജനുവരി 18 മുതല്‍ 21 വരെ നടക്കും

    8

    ദുബൈ: സുസ്ഥിര വികസനം വേഗത്തിലാക്കാനുള്ള ആഗോള വേദിയായ അബുദാബി സുസ്ഥിരതാ വാരം 2021 ജനുവരി 18 മുതല്‍ 21 വരെ വെര്‍ച്വല്‍ ആയി നടക്കും. പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഈ ആഴ്ചയില്‍ യോഗവും അതോടനുബന്ധിച്ച എല്ലാ ഉന്നതതല പരിപാടികളും വേര്‍ച്വല്‍ ആയി നടക്കും. കൂടാതെ ആതിഥേയത്വം വഹിക്കുന്ന മസ്ദാര്‍ ഉള്‍പ്പെടെയുള്ള പങ്കാളികള്‍ ഉച്ചകോടി ഉള്‍പ്പെടെ എല്ലാ ഇവന്റുകളിലും സഹകരിക്കും. മസ്ദാര്‍ ആതിഥേയത്വം വഹിക്കുന്ന എഡിഎസ്ഡബ്ലിയു ഉച്ചകോടി ജനുവരി 19-ന് നടക്കും. ഒരു ഹരിത വീണ്ടെടുക്കല്‍ ഉറപ്പുവരുത്തുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഉച്ചകോടിയില്‍ പ്രസംഗങ്ങള്‍, അവതരണങ്ങള്‍, പാനല്‍ സംവാദങ്ങള്‍ എന്നിവ ഉള്‍പ്പെട്ട മൂന്ന് സെഷനുകള്‍ ഉണ്ടാകും. ഇത് വിവിധ മേഖലകളിലുള്ള ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരും. വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും മസ്ദാര്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു-അബുദാബി സുസ്ഥിരതാ വാരം യുണൈറ്റഡ് അറബ് എമിറേറ്റിന്റെ സുസ്ഥിരതയ്ക്കുള്ള സജീവവും മുന്നോട്ടു ചിന്തിക്കുന്നതുമായ സമീപനത്തെയും ഇന്ന് ലോകത്തെ രൂപപ്പെടുത്തുന്ന പ്രധാന സാമ്പത്തിക, സാങ്കേതിക,സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമാണ്. ഒരു വെര്‍ച്വര്‍ ഫോര്‍മാറ്റില്‍ നിന്നുകൊണ്ടുതന്നെ സുസ്ഥിരതാ അജണ്ട മുന്നോട്ട് കൊണ്ടുപോകും. മാത്രമല്ല എല്ലാവര്‍ക്കും കൂടുതല്‍ ആരോഗ്യകരവും സുരക്ഷിതവും സുസ്ഥിരവുമായ ഭാവി നേടാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ലോക ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഉറപ്പാക്കുന്നു. സുസ്ഥിരതാ വികസന ലക്ഷ്യങ്ങള്‍ കൈമാറാന്‍ ഒരു പത്ത് വര്‍ഷത്തെയെങ്കിലും സംയോജിത പ്രവര്‍ത്തനം ആവശ്യമാണെന്ന സന്ദേശത്തെ ഈ കൂട്ടായ്മ ശക്തിപ്പെടുത്തും. കൂടാതെ COVID-19 ന്റെ വെല്ലുവിളി എല്ലാവരിലും ഒരു സുസ്ഥിരമായ വീണ്ടെടുക്കല്‍ കൈവരിക്കേണ്ടതിന്റെ നിര്‍ണായക പ്രാധാന്യത്തെ കൂടുതല്‍ വ്യക്തമാക്കുന്നു. സര്‍ക്കാരുകള്‍, ബിസിനസുകള്‍, കമ്മ്യൂണിറ്റി പങ്കാളികള്‍ എന്നിവരുടെ പ്രതിബദ്ധത, അഭിലാഷം, സഹകരണം എന്നിവ സംയോജിപ്പിക്കുന്ന ഒന്നാണിത്. അന്താരാഷ്ട്ര റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി അസംബ്ലി ഓരോ വര്‍ഷവും അബുദാബി സുസ്ഥിരതാ വാരത്തിന്റെ ഒപ്പം നടക്കും. 2020 ലെ അബുദാബി സുസ്ഥിരതാ വാരത്തില്‍ ലോകമെമ്പാടുമുള്ള 500 ലധികം ഉന്നത പ്രഭാഷകര്‍ അടക്കം170 രാജ്യങ്ങളില്‍ നിന്നുള്ള 45,000 പേര്‍ പങ്കെടുത്തു.