അല്‍ഇര്‍ഷാദ് ഗ്രൂപ് ഗെയിമിംഗ് ഷോറൂം ‘ഓവര്‍ ക്‌ളോക്കേഴ്‌സ് സോണ്‍’ പ്രവര്‍ത്തനമാരംഭിച്ചു

116
അല്‍ഇര്‍ഷാദ് കമ്പ്യൂട്ടര്‍ ഗ്രൂപ്പിന്റെ 'ഓവര്‍ ക്‌ളോക്കേഴ്‌സ് സോണ്‍ കംമ്പ്യൂട്ടര്‍ ഗെയിംസ് ഷോറൂം' അറേബ്യന്‍ സെന്ററില്‍ സിഎംഡി യൂനുസ് ഹസ്സന്റെ സാന്നിധ്യത്തില്‍ വ്യവസായ പ്രമുഖന്‍ കരയത്ത് അസീസ് ഹാജി നിര്‍വഹിച്ചപ്പോള്‍

ദുബൈ: അല്‍ഇര്‍ഷാദ് കമ്പ്യൂട്ടര്‍ ഗ്രൂപ്പിന്റെ കമ്പ്യൂട്ടര്‍ ഗെയിം പ്രേമികളെ ഉദ്ദേശിച്ചുള്ള പുതിയ ‘ഓവര്‍ ക്‌ളോക്കേഴ്‌സ് സോണ്‍ കംമ്പ്യൂട്ടര്‍ ഗെയിംസ് ഷോറൂം’ അറേബ്യന്‍ സെന്ററില്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് ഹസ്സന്റെ സാന്നിധ്യത്തില്‍ വ്യവസായ പ്രമുഖന്‍ കരയത്ത് അസീസ് ഹാജി നിര്‍വഹിച്ചു. ആദ്യ വില്‍പന ഗെയിമേഴ്‌സ് ഹബ് സിഇഒ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹദ്ദാദിന് നല്‍കി അബ്ദുല്‍ അസീസ് ഹസ്സന്‍ അല്‍ മക്കി നിര്‍വഹിച്ചു.
ചടങ്ങില്‍ ജനറല്‍ മാനേജര്‍ രാജഗോപാലന്‍, സിഇഒ മുസ്തഫ മീത്തലെ വീട്ടില്‍, സെയില്‍സ് ഡയറക്ടര്‍മാരായ ജലീല്‍ പനച്ചിക്കൂല്‍, മുഹമ്മദ് അശ്‌റഫ് പി.കെ.പി സംബന്ധിച്ചു.
ലോകോത്തര ബ്രാന്‍ഡുകളായ അസൂസ്, എം.എസ്.ഐ; റേസര്‍; തെര്‍മല്‍ ടെക്; കോര്‍സൈര്‍; റൈഡ് മാക്‌സ്; പിഎന്‍വൈ
തുടങ്ങി പുതിയ തലമുറക്കാവശ്യമായതും അതിനൂതനവുമായ മുഴുവന്‍ ഗെയിമിംഗ് മെഷീനുകളും അനുബന്ധ സ്‌പെയര്‍പാര്‍ട്ടുകളും കൂടാതെ സോണി പ്‌ളേ സ്റ്റേഷന്‍ പി.എസ് ഫോര്‍, മൈക്രോ സോഫ്റ്റ് എക്‌സ് ബോക്‌സ്, നിറ്റന്‍ഡോ ഗെയിം കണ്‍സോളുകള്‍ എന്നിവ പുതിയ ഷോറൂമില്‍ ലഭ്യമാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെതടക്കം മാറിമാറി വരുന്ന ആധുനിക സാങ്കേതിക വിദ്യക്കനുസൃതവും പുതുതലമുറക്കാവശ്യമായതുമായ എല്ലാ വിധ ഗെയിമിംഗ് ഉല്‍പന്നങ്ങളും പുതിയ
ഷോറൂമിന്റെ പ്രത്യേകതയാണെന്നും ഉപയോക്താക്കള്‍ക്ക് ഗെയിമുകള്‍ ഡെമോ നടത്തി തൃപ്തി വരുത്തിയ ശേഷം തെരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സൗകര്യം പുതിയ ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും സിഇഒ മുസ്തഫ എം.വി പറഞ്ഞു.