ഷാര്‍ജ-ഉദുമ മണ്ഡലം കെഎംസിസി രക്ത ദാന ക്യാമ്പ് വേറിട്ടതായി

1. കബീര്‍ ചാന്നാങ്കര രക്തം നല്‍കി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. 2. ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച കെഎംസിസി കേന്ദ്ര, സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍

ഷാര്‍ജ: കോവിഡ് 19 പ്രതിസന്ധിക്കിടയിലും ഷാര്‍ജ ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷന്‍ ഡിപാര്‍ട്‌മെന്റുമായി സഹകരിച്ച് ഷാര്‍ജ-ഉദുമ മണ്ഡലം കെഎംസിസി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊറോണ കാലത്ത് ഇത് മൂന്നാം തവണയാണ് മണ്ഡലം കെഎംസിസി രക്ത ദാന ക്യാമ്പ് നടത്തുന്നത്. ക്യാമ്പിന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ യുഎഇ ഘടകം പിന്തുണ നല്‍കി. ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ രക്തം നല്‍കി. ഷാര്‍ജ സംസ്ഥാന കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര രക്തം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഉദുമ മണ്ഡലം കെഎംസിസി പ്രസിഡന്റ് താഹ ചെമനാടിന്റ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ യുഎഇ കെഎംസിസി ജന.സെക്രട്ടറി നിസാര്‍ തളങ്കര, കെഎംസിസി ഷാര്‍ജ സംസ്ഥാന ജന.സെക്രട്ടറി കെ.ടി.കെ മൂസ, സഅദ് പുറക്കാട്, കാസര്‍കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ യുഎഇ മാര്‍ക്കറ്റിംഗ് ഹെഡ് ഹിതേഷ് കൃഷ്ണന്‍ പ്രസംഗിച്ചു. ഉദുമ മണ്ഡലം ജന.സെക്രട്ടറി ഷാഫി തച്ചങ്ങാട് സ്വാഗതവും സെക്രട്ടറി ഖാദര്‍ പാലോത്ത് നന്ദിയും പറഞ്ഞു. പരിപാടിക്ക് അബ്ദുള്ള കമാംപാലം, അബ്ബാസ് മാങ്ങാട്, നാസര്‍ കല്ലിങ്കല്‍, ഫൈസല്‍ അഷ്ഫാഖ് നേതൃത്വം നല്‍കി. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജന.സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, വൈസ് പ്രസിഡണ്ട് വൈ.എ റഹീം, സംസ്ഥാന കെഎംസിസി സെക്രട്ടറിമാരായ സക്കീര്‍ കുമ്പള, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, സെക്രട്ടറി കരീം കോളവയല്‍, അറഫാത് മാസ്തിഗുഡന്നു, അസോസിയേഷന്‍ മെംബര്‍ ടി.വി നസീര്‍, നാസര്‍ തയാല്‍ കാഞ്ഞങ്ങാട്, അര്‍ഷാദ് ട്രിവാന്‍ഡ്രം, ഷാജഹാന്‍ ട്രിവാന്‍ഡീ, കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.