സിഎച്ച് അറബ്-കേരള സൗഹൃദം ഊഷ്മളമാക്കിയ നേതാവ്

8
ഇഖ്ബാല്‍ യൂത്ത് ഫോറം ഷാര്‍ജ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച സിഎച്ച് അനുസ്മരണം യുഎഇ കെഎംസിസി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: നവലോക രാഷ്ട്രീയ ഭൂപടം പരിശോധിച്ചാല്‍ അറബ്-മലയാളി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ മുന്‍ കാലഘട്ടങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചത് സിഎച്ച് മുഹമ്മദ് കോയ സാഹിബായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് പത്രപ്രവര്‍ത്തകനും കെഎംസിസി നേതാവുമായ സി.വി.എം വാണിമേല്‍ അഭിപ്രായപ്പെട്ടു. തന്റെ സമുദായത്തിന്റെ അവകാശ സംരക്ഷണത്തിന് പരിശ്രമിക്കുമ്പോള്‍ തന്നെ, രാജ്യത്തെ മതേതര നേതാവാണെന്ന അംഗീകാരം ആര്‍ജിച്ചെടുക്കുകയും ചെയ്തു സിഎച്ച് എന്നും ഇഖ്ബാല്‍ യൂത്ത് ഫോറം ഷാര്‍ജ സംഘടിപ്പിച്ച സിഎച്ച് അനുസ്മരണ സൂം മീറ്റ് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തവേ, അദ്ദേഹം വ്യക്തമാക്കി. പ്രസിഡണ്ട് സഅദ് പുറക്കാട് അധ്യക്ഷനായിരുന്നു. കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സൂപ്പി തിരുവള്ളൂര്‍ സ്വാഗതം പറഞ്ഞു. കെ.എച്ച്.എം അഷറഫ്, നിസാര്‍ തളങ്കര, ടി.കെ അബ്ദുല്‍ ഹമീദ്, അബ്ദുല്ല മല്ലച്ചേരി, മജീദ് കാഞ്ഞിരക്കോല്‍, അഷ്‌റഫ് പരതക്കാട്, അബ്ദുല്ല ചേലേരി, എം.എ ലത്തീഫ്, ത്വയ്യിബ് ചേറ്റുവ, റഷീദ് മണ്ടോളി, ഉമര്‍ മൗലവി, സി.സി മൊയ്തു, അബ്ബാസ് കുന്നില്‍ സംസാരിച്ചു. ഇസ്ഹാഖ് കല്ലട ഖിറാഅത്ത് നടത്തി. അബ്ദുല്ല മാണിക്കോത്ത് നന്ദി പറഞ്ഞു.