കോവിഡ് മരണം ഒറ്റനോട്ടത്തില്‍ 

അബുദാബി: ലോക രാജ്യങ്ങളില്‍ ഇതു വരെ 978,025 പേര്‍ക്കാണ് കോവിഡ് 19 മൂലം ജീവഹാനിയുണ്ടായത്. ഇതില്‍ 90,619 പേര്‍ ഇന്ത്യയിലാണ് മരിച്ചത്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മരണസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്.

കേരളത്തില്‍ 592 പേരാണ് മരിച്ചത്. മലയാളികളുമായി ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തിലെ കോവിഡ് ബാധിതരുടെ വര്‍ധന ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയിലെ മരണ സംഖ്യയും രോഗബാധിതരുടെ വര്‍ധനയുമാണ് സഊദി അറേബ്യയെ വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്.

ഗള്‍ഫ് നാടുകളില്‍ ഇതു വരെ 6883 പേരാണ് കോവിഡ് മൂലം മരിച്ചത്. സഊദി അറേബ്യ 4569, ഒമാന്‍ 875, കുവൈത്ത് 590, യുഎഇ 406, ബഹ്‌റൈന്‍ 231, ഖത്തര്‍ 212 എന്നിങ്ങനെയാണ് ഗള്‍ഫ് നാടുകളിലെ മരണ നിരക്ക്. അമേരിക്കയില്‍ 205,915 പേരെയും ബ്രസീലില്‍ 138,410 പേരെയുമാണ് ജീവിതത്തില്‍ നിന്നും കോവിഡ് 19 തട്ടിയെടുത്തത്.

ലോക രാജ്യങ്ങളിലെ ഏറ്റവും ഉന്നതര്‍ എന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ പോലും മരണ സംഖ്യ രണ്ടു ലക്ഷം കടന്നുവെന്നത് അത്ഭുതത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്. മരണ സംഖ്യയില്‍ നാലാം സ്ഥാനത്ത് മെക്‌സിക്കോയാണ്. ഇവിടെ 74,348 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.