ദുബൈ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അത്യാവശ്യമെന്ന് കരുതപ്പെടുന്ന 80,000-ത്തിലധികം മുന്‍നിര തൊഴിലാളികളെ രാജ്യവ്യാപകമായി ഒരു പുതിയ പ്രോഗ്രാമിനായി തെരഞ്ഞെടുത്തു. ഇതിനായി തയ്യാറാക്കുന്ന രജിസ്ട്രിയില്‍ ഓരോ പ്രൊഫഷണലിന്റെയും പ്രത്യേകതകള്‍ അടങ്ങിയിരിക്കും. ഇത് സര്‍ക്കാരിന് മുന്‍ നിരയില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാവരുടെയും വിശദമായ ചിത്രം നല്‍കുന്നു. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഫ്രണ്ട്ലൈന്‍ ഹീറോസിന് പ്രത്യേക പിന്തുണാ സംവിധാനവും അവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കും. 80,000 പേരില്‍ ആരോഗ്യപരിപാലകര്‍, പൊലീസ്, അവശ്യ സേവന ദാതാക്കള്‍, പ്രതിസന്ധി മാനേജര്‍മാര്‍, സുരക്ഷ, അടിയന്തര സേവന ദാതാക്കള്‍, മാനുഷിക ഏജന്‍സികള്‍, ശുചിത്വ ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. രാജ്യത്തുടനീളമുള്ള ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി സ്വന്തം ആരോഗ്യവും ക്ഷേമവും മാറ്റിവെച്ച് മുന്‍നിര നായകന്മാര്‍ എല്ലാ ദിവസമയവും രംഗത്തുണ്ടെന്ന് ഫ്രണ്ട്ലൈന്‍ ഹീറോസ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ പറഞ്ഞു. അവരുടെ വീരോചിതമായ പരിശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങള്‍ക്കും അവര്‍ക്ക് നല്‍കുന്ന അതേ പരിരക്ഷയും പിന്തുണയും ഞങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നിര്‍ദേശപ്രകാരമാണ് ജൂലൈയില്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ ഉത്തരവ് പ്രകാരമാണ് ഇതിനുള്ള ഓഫീസ് ആരംഭിച്ചത്. രജിസ്ട്രിയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സ്വകാര്യമേഖല കമ്പനികളില്‍ നിന്നും പിന്തുണ ലഭിക്കും.
മാനസികാരോഗ്യ സേവനങ്ങള്‍, ആവശ്യമുള്ളിടത്ത് സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സഹായം ഇതില്‍ ഉള്‍പ്പെടും. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഏറ്റവും ഫലപ്രദമായ രാജ്യങ്ങളിലൊന്നായി യുഎഇ അടുത്തിടെ അംഗീകരിക്കപ്പെട്ടു. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള നടപടി, കര്‍ശനമായ നിയമങ്ങള്‍, പൊതുവായി മുഖംമൂടികള്‍ ധരിക്കല്‍, ബഹുജന പരിശോധനയ്ക്കുള്ള പ്രതിബദ്ധത, വന്‍കിട പൊതു-സ്വകാര്യ ആരോഗ്യ മേഖലകള്‍ക്ക് രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ സഹകരിക്കാനുള്ള കഴിവ് എന്നിവയെ ലോകം അംഗീകരിച്ചിരിക്കുന്നു.
കോവിഡ്-19 മഹാമാിക്കെതിരുയുള്ള മറുപടിയായാണ് രജിസ്ട്രി ആരംഭിച്ചതെന്നും കൂടുതല്‍ മുന്നോട്ട് പോകുമെന്നും യുഎഇ എല്ലായ്‌പ്പോഴും തയ്യാറാണെന്ന് ഉറപ്പാക്കുമെന്നും ഫ്രണ്ട് ലൈന്‍ ഹീറോസ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ.മാഹ ബരാക്കത്ത് പറഞ്ഞു. 80,000 പ്രൊഫഷണലുകളെ രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തിയ വിവരം ഈ ആഴ്ച അറിയിക്കും.