യുഎഇയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്നലെ 735 രോഗികള്‍

5

ദുബൈ: യുഎഇയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ 735 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 387 ആയി. കഴിഞ്ഞ ദിവസം 79,623 പരിശോധനകളാണ് നടത്തിയത്. യുഎഇ ഇതുവരെ 71,540 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ മാസത്തില്‍ യുഎഇയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ വീണ്ടു കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അഞ്ഞൂറില്‍ നി്ന്നും കടന്ന് എഴുന്നൂറിലധികം കോവിഡ് കേസുകളായി. ഇപ്പോള്‍ 9,124 രോഗികളാണ് ചികിത്സയിലുള്ളത്. ലോകത്ത് ഇതുവരെ 25.75 മില്യന്‍ ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്.