
ഷാര്‍ജ: കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന് സ്വമേധയാ സന്നദ്ധമായവര്‍ക്ക് ഷാര്‍ജ കെഎംസിസിയുടെ ആദരം. ഷാര്‍ജ കെഎംസിസി ഷിഫാ അല്‍ജസീറ മെഡിക്കല്‍ സെന്റര്‍ സംയുക്ത ദ്വിദിന മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടന വേദിയിലാണ് വാക്‌സിന്‍ പരീക്ഷണമെന്ന ചരിത്ര ദൗത്യത്തിന് തയാറായ കെഎംസിസി പ്രവര്‍ത്തകരെ ആദരിച്ചത്.
ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും തലശ്ശേരി മണ്ഡലം പ്രസിഡന്റുമായ സല്‍മാന്‍ ഫാരിസ്, ഷാര്‍ജ കെഎംസിസി തവനൂര്‍ മണ്ഡലം ജന.സെക്രട്ടറി മുഹമ്മദ് ഷറഫുദ്ദീന്‍ നെല്ലിശ്ശേരി, തലശ്ശേരി മണ്ഡലം സെക്രട്ടറി ഷാനവാസ് പുന്നോല്‍, കുറ്റ്യാടി മണ്ഡലം പ്രതിനിധി മുഹമ്മദ് ആയഞ്ചേരി എന്നിവര്‍ക്കാണ് ഷാര്‍ജ കെഎംസിസി ആദരം സമ്മാനിച്ചത്.
16 വര്‍ഷമായി യുഎഇയിലുള്ള സല്‍മാന്‍ ഫാരിസ് തലശ്ശേരി പുന്നോല്‍ സ്വദേശിയാണ്. സാമൂഹിക-സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമാണ് സല്‍മാന്‍. എടപ്പാള്‍ നെല്ലിശ്ശേരി സ്വദേശിയാണ് മുഹമ്മദ് ഷറഫുദ്ദീന്‍. പ്രവാസിയായിട്ട് 23 വര്‍ഷമായി. ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ഷാനവാസ് തലശ്ശേരി പുന്നോല്‍ സ്വദേശിയാണ്. ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കുറ്റ്യാടി മാങ്ങോട് സ്വദേശിയാണ് മുഹമ്മദ് ആയഞ്ചേരി.
സല്‍മാന്‍ ഫാരിസിനുള്ള ഷാര്‍ജ കെഎംസിസിയുടെ ഉപഹാരം യുഎഇ കെഎംസിസി ജന.സെക്രട്ടറി നിസാര്‍ തളങ്കരയും, മുഹമ്മദ് ഷറഫുദ്ദീന്‍ നെല്ലിശ്ശേരിക്ക് ഷാര്‍ജ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കരയും, നവാസ് പുന്നോലിന് ഷിഫാ അല്‍ജസീറ മാനേജര്‍ താരിഖ് അബ്ദുല്‍ അസീസും, മുഹമ്മദ് ആയഞ്ചേരിക്ക് ഷാര്‍ജ കെഎംസിസി ട്രഷറര്‍ സൈദ് മുഹമ്മദ് അല്‍തഖ്‌വയും ഉപഹാരം സമ്മാനിച്ചു.