കോവിഡ് ലോക്ഡൗണില്‍ കുടുങ്ങിയ യുവതിയെ പൊലീസ് നാട്ടിലേക്കയച്ചു

    ബ്രിഗേഡിയര്‍ അബ്ദുള്‍ റഹീം ബിന്‍ ഷാഫിയ

    ദുബൈ: കോവിഡ് ലോക്ഡൗണ്‍ ദുബൈയില്‍ കുടുങ്ങി ജീവിക്കാന്‍ വഴിയില്ലാതെ അലഞ്ഞിരുന്ന ഏഷ്യന്‍ വനിതയെ ദുബൈ പൊലീസ് ഇടപെട്ട് നാട്ടിലേക്കയച്ചു. പൊലീസ് പട്രോളിംഗ് ടീം പതിവ് റൗണ്ടില്‍ ചൂറ്റുമ്പോഴാണ് വിനോദസഞ്ചാരിയായി എത്തിയ സ്ത്രീയെ ശ്രദ്ധയില്‍പെട്ടതെന്ന്
    അല്‍ ബര്‍ഷ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്‍ റഹീം ബിന്‍ ഷാഫിയ പറഞ്ഞു. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പാണ് ഈ ഏഷ്യന്‍ വനിത ദുബൈയിലെത്തിയത്. വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ അവര്‍ക്ക് തിരികെ പോകാനായില്ല. കൈയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതിനാല്‍ താമസിായിരുന്നു. പിന്നീട് ഇവരുടെ കേസ് ഏറ്റെടുക്കാനായി വിക്ടിം സപ്പോര്‍ട്ട് പ്രോഗ്രാമുമായി ബന്ധപ്പെടുത്തി. സ്ത്രീ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. പിന്നീട് ഇവര്‍ക്ക് വൈദ്യസഹായം നല്‍കാനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം സ്ത്രീയെ പൊലീസ് സ്റ്റേഷന്‍ അധികാരപരിധിയിലുള്ള ഒരു ഹോട്ടലില്‍ റൂമെടുത്ത് അതില്‍ താമസിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്ത ശേഷം കോവിഡ് പരിശോധന നടത്തി നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റുമെടുത്തു നല്‍കിയതായി ബിന്‍ ഷാഫിയ പറഞ്ഞു. സുരക്ഷിതമായി നാട്ടിലേക്കയക്കാനുള്ള എല്ലാ സഹായങ്ങളും നല്‍കി. ദുബൈ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മര്‍റിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. അസിസ്റ്റന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് കമാന്‍ഡര്‍-ഇന്‍-ചീഫ്
    മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ദുബൈ പൊലീസിന്റെ മാന്യവും ദയയുമുള്ള ഇടപെടലിന് ഏഷ്യന്‍ വിനോദസഞ്ചാരി നന്ദി അറിയിച്ചു.