ദുബൈ സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഒഴിവാക്കി

    6

    ദുബൈ: സന്ദര്‍ശക വിസകള്‍ക്ക് കഴിഞ്ഞ ദിവസം ദുബൈയില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഒഴിവാക്കി. ദുബൈയിലേക്ക് വിനോദസഞ്ചാരത്തിനും സന്ദര്‍ശനത്തിനുമായി അപേക്ഷിക്കുന്നവര്‍ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന സമ്മതപത്രം, താമസിക്കുന്ന ഹോട്ടലില്‍ ബുക്ക് ചെയ്ത രേഖകള്‍ തുടങ്ങിയ ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. കൂടാതെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ബന്ധുവിന്റെ താമസയിടത്തിന്റെ അഡ്രസ്, അവരുടെ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് എന്നിവയും ഹാജരാക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ഇത് യുഎഇയിലേക്ക് സന്ദര്‍ശനത്തിനും മറ്റും വരുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് എല്ലാവരും ആശങ്കപ്പെട്ടിരുന്നു. ട്രാവല്‍ ഏജന്‍സികളും വളരെ പ്രയാസത്തോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. ഈ സാഹചര്യത്തില്‍ ഈ നിബന്ധനകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്.