ദുബൈ-കാസര്‍കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച

ദുബൈ: കാസര്‍കോട് ജില്ലാ കെഎംസിസി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ഉച്ച 2 മുതല്‍ സൂം ആപ്പില്‍ ചേരും. കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും. യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി നിസാര്‍ തളങ്കര മുഖ്യ പ്രഭാഷണം നടത്തും. ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ വെല്‍ഫെയര്‍ സ്‌കീം കാമ്പയിന്‍ പ്രഖ്യാപിക്കും.
സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, എം.സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, എം എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിക്കും. കെഎംസിസിയുടെ കേന്ദ്ര-സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കള്‍ സംബന്ധിക്കുന്ന കണ്‍വെന്‍ഷനില്‍ കാസര്‍കോട് ജില്ലയിലെ കെഎംസിസി മണ്ഡലം-മുനിസിപ്പല്‍-പഞ്ചായത്ത് കമ്മിറ്റികളുടെ മുഴുവന്‍ ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ സൂമില്‍ ജോയിന്‍ ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. മീറ്റിംഗ് ഐഡി: 83874359264. പാസ്‌കോഡ്: 329169