ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍

'വളരുന്ന ജനതയ്ക്ക് കരുത്തുറ്റ പിന്‍ബലം' എന്ന പ്രമേയത്തില്‍ ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയുടെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രചാരണ കാമ്പയിന്‍ ഭാഗമായി ടി.സി അബ്ദുള്ളയെ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ വരിക്കാരനായി ജില്ലാ കെഎംസിസി ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ചേര്‍ക്കുന്നു

‘ദീര്‍ഘ വീക്ഷണത്തില്‍ മഹാന്മാര്‍ കെട്ടിപ്പടുത്ത പത്രം ചന്ദ്രിക’

ദുബൈ: ‘വളരുന്ന ജനതയ്ക്ക് കരുത്തുറ്റ പിന്‍ബലം’ എന്ന പ്രമേയത്തില്‍ ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയുടെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രചാരണ കാമ്പയിന്‍ ഭാഗമായി ടി.സി അബ്ദുള്ളയെ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ വരിക്കാരനായി ജില്ലാ കെഎംസിസി ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ചേര്‍ത്തു. ചന്ദ്രികക്ക് തുല്യം ചന്ദ്രിക മാത്രമാണെന്നും അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ സമുദായത്തില്‍ ആളില്ലാതിരുന്ന കാലത്താണ് ഈ പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയതെന്നും ഈ ജിഹ്വയെ നിലനിര്‍ത്തേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജന.സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. വൈകാരികതയുടെ ആവേശത്തിലല്ല, മറിച്ച് വിവേകത്തിന്റെ ദീര്‍ഘ വീക്ഷണത്തില്‍ മഹാന്മാര്‍ കെട്ടിപ്പടുത്തതാണ് ചന്ദ്രികയെന്നും നേതാക്കള്‍ പറഞ്ഞു.
അഭിമാനകരമായി അടയാളപ്പെടുത്തിയ നീണ്ട 86 വര്‍ഷങ്ങള്‍ പിന്നാക്ക -ന്യൂനപക്ഷങ്ങളുടെ പടവാളായ ചന്ദ്രികയുടെ സെപ്തംബര്‍ 1 മുതല്‍ 30 വരെയുള്ള പ്രചാരണ കാമ്പയിന്‍ വന്‍ വിജയമാകണമെന്ന് കാസര്‍ഗോഡ് ജില്ലാ കെഎംസിസി ആവശ്യപ്പെട്ടു. കാമ്പയിന്‍ വമ്പിച്ച വിജയമാക്കാന്‍ ജില്ലയുടെ കീഴിലുള്ള മണ്ഡലം-പഞ്ചായത്ത്-മുനിസിപ്പല്‍ കമ്മിറ്റികള്‍ സജീവമായി രംഗത്തുണ്ട്.
ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജന.സെക്രട്ടറി സലാം കന്യപ്പാടി, ജില്ലാ കോഓര്‍ഡിനേറ്റര്‍ അബ്ബാസ് കളനാട്, വൈസ് പ്രസിഡന്റ് അബ്ദുല്‍റഹ്മാന്‍ ബീച്ചാരക്കടവ്, സെക്രട്ടറി സലാം തട്ടാനിച്ചേരി എന്നിവരും സംബന്ധിച്ചു.