ഹദ്‌റമൗത്തില്‍ വൈദ്യ സേവനങ്ങള്‍ തുടര്‍ന്ന് ഇആര്‍സി

ദുബൈ: വര്‍ഷം മുഴുവനും എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ഇആര്‍സി നടത്തുന്ന മൊബൈല്‍ ക്‌ളിനിക്കുകള്‍ വഴി ഹദ്‌റമൗത് ഗവര്‍ണറേറ്റിലെ താമസക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് യുഎഇ തുടരുന്നു. ആരോഗ്യ സൗകര്യങ്ങളില്ലാത്ത ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ രോഗികള്‍ക്കായി ഇമാറാത്തി മെഡിക്കല്‍ സംഘം വൈദ്യ പരിശോധന നടത്തുന്നു. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പ്രദേശ വാസികള്‍ക്ക് ചികിത്സ നല്‍കുന്നു. സൗജന്യ കണ്‍സള്‍ട്ടേഷനുകള്‍ വഴി ആരോഗ്യ അവബോധം വളര്‍ത്താന്‍ സഹായിക്കുകയും വിദ്യാഭ്യാസ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.