തുല്യ ജോലിക്ക് തുല്യ വേതനം അഭിനന്ദനാര്‍ഹം: അലീഷ മൂപ്പന്‍

അലീഷ മൂപ്പന്‍

ദുബൈ: സ്വകാര്യ മേഖലയിലെ സ്ത്രീകളുടെ ശമ്പളം പുരുഷന്മാര്‍ക്ക് തുല്യമാക്കിയ യുഎഇയുടെ ഏറ്റവും പുതിയ ഫെഡറല്‍ നിയമം ഏറെ മഹത്തരവും ശ്‌ളാഘനീയവുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍. ലിംഗഭേദമില്ലാതെ തുല്യ ജോലിക്ക് തുല്യ വേതനം ഏര്‍പ്പെടുത്തിയ യുഎഇയും പ്രിയപ്പെട്ട പ്രസിഡന്റും നടത്തിയ മറ്റൊരു മികച്ച മുന്നേറ്റമാണീ നിയമം. ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന അത്തരം പുരോഗമന നീക്കങ്ങളില്‍ തനിക്ക് അഭിമാനവും ആവേശവുമുണ്ടെന്നും അവര്‍ വ്യക്തമാക്കി.