കെട്ടിടങ്ങളിലെ തീപിടിത്തം: പ്രതിരോധ വഴി തേടി യുഎഇ

നിഷാദ്.പി
ഫുജൈറ: യുഎഇയിലെ ബഹുനില കെട്ടിടങ്ങളില്‍ തീ പടരുന്നത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇതിന് പരിഹാരം കാണാനൊരുങ്ങി ഗവണ്‍മെന്റ്. പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള ബാഹ്യ ആവരണമടങ്ങിയ കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ച് അഗ്‌നി സുരക്ഷാ അഥോറിറ്റി പഠനം നടത്തി വരികയാണ്. തീ പിടിക്കുന്ന ക്‌ളാഡിംഗുകള്‍ക്ക് പകരം തീയെ പ്രതിരോധിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും വിലയിരുത്തുന്നുണ്ട്.
കത്തി പിടിക്കുന്ന അലൂമിനിയം ക്‌ളാഡിംഗുകള്‍ ഉപയോഗിച്ചിരിക്കുന്ന പഴയ കെട്ടിടങ്ങളില്‍ തീ പടര്‍ന്നു പിടിക്കുന്നതില്‍ കാലതാമസം വരുത്താനുള്ള വിവിധ മാര്‍ഗങ്ങള്‍ സുരക്ഷാ വിദഗ്ധരുമായി ചേര്‍ന്ന് പരീക്ഷിക്കുകയാണ് ഗവണ്‍മെന്റ്. നേരത്തെയുണ്ടായ അപകടങ്ങള്‍ പോലെ കഴിഞ്ഞ ദിവസം തീ പിടിച്ച ടോര്‍ച്ച് ലൈറ്റിലും വില്ലനായത് ഇത്തരത്തിലുള്ള ബാഹ്യ ആവരണമായിരുന്നു
സയന്‍സ്, എഞ്ചിനീയറിംഗ്, ചെലവ് എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവിധ മാര്‍ഗങ്ങള്‍ അവലോകനം ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഇതിന് ശക്തമായ പിന്തുണയാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ളതെന്നും നാഷണല്‍ ഫയര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ മിഡില്‍ ഈസ്റ്റ് എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎഇയിലെയും ദുബൈയിലെയും സിവില്‍ ഡിഫന്‍സ് അഥോറിറ്റിയുമായി ചേര്‍ന്ന് ഏറ്റവും മികച്ച പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അസോസിയേഷന്‍.
യുഎഇയിലെ വമ്പന്‍ കെട്ടിടങ്ങളില്‍ തീ തടയാനുള്ള സംവിധാനവും തീ കെടുത്താനുള്ള സ്പ്രിന്‍ക്‌ളര്‍ സംവിധാനവും അപകടം അറിയിക്കാനുള്ള അലാമുകളുമുണ്ട്. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും പുറമെയുള്ള ആവരണമാണ് നിലവിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും കൂട്ടിച്ചേര്‍ത്തു.
പഴയ കെട്ടിടങ്ങളിലെ ക്‌ളാഡിംഗുകള്‍ മാറ്റി പകരം തീ പ്രതിരോധിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതും ബാല്‍ക്കണികളില്‍ സ്പ്രിന്‍ക്‌ളറുകള്‍ ഉള്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്നും പറഞ്ഞു. കെട്ടിടത്തിന്റെ പുറംഭാഗം മുഴുവന്‍ ക്‌ളാഡിംഗ് ഉപയോഗിച്ചിരിക്കുകയാണെങ്കില്‍ വളരെ പെട്ടന്നായിരിക്കും തീ പടരുക. അതിനാല്‍, ഓരോ 1020 മീറ്റര്‍ ഇടവിട്ട് തീ പ്രതിരോധിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കണം. ഇത് പെട്ടെന്ന് തീ പടരുന്നത് തടയാന്‍ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
യുഎഇയില്‍ മാത്രമല്ല, ലോകത്താകമാനം ഭീഷണി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഈ ബാഹ്യ ആവരണം. ഇതിന്റെ ഉപയോഗം കുറക്കണമെന്ന് വിദഗ്ധര്‍ ദീര്‍ഘ നാളായി ആവശ്യപ്പെടുന്നുണ്ട്. ഇത്തരം കെട്ടിടങ്ങളില്‍ പരിശോധനകളും പരീക്ഷണങ്ങളും നവീകരണങ്ങളും നടത്തേണ്ടത് ആവശ്യമാണ്. ആദ്യ പ്രതിരോധമെന്ന നിലയില്‍ ഫയര്‍ ആന്‍ഡ് ലൈഫ് സേഫ്റ്റി കോഡ് പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അതികൃതര്‍. കുറച്ചു കാലമായി യുഎഇയിലെ പ്രധാന അംബര ചുംബികള്‍ക്കാണ് തീ പടര്‍ന്നത്. 201 ല്‍ പുതുവര്‍ഷ രാത്രിയില്‍ ഡൗണ്‍ ടൗണ്‍ ദുബൈയില്‍ തീ പിടിച്ചത് ആഗോള തലത്തില്‍ വന്‍ വാര്‍ത്ത ആയിരുന്നു.
————-ി