ദുബൈ: സര്‍വീസില്‍ നിന്നും വ്യാപാരത്തില്‍ നിന്നും വിരമിക്കുന്ന കാലം എല്ലാവര്‍ക്കുമുണ്ടാവും. ഈ വാര്‍ധക്യകാല ജീവിതം സുഖകരവും സന്തോഷപ്രദവും സമാധാനവും നിറഞ്ഞതാവണമെന്ന്് എല്ലാവരും ആഗ്രഹിക്കുന്നു. ഇതോടൊപ്പം മികച്ച താമസയിടവും അനിവാര്യമാണ്. എല്ലാ മേഖലകളിലും സന്തോഷവും സൗകര്യവും പ്രദാനം ചെയ്യുന്ന ദുബൈ ഇവിടെയും ലോകത്തിന് മാതൃകയാവുകയാണ്. വിരമിക്കുന്നവര്‍ക്ക് പ്രത്യേക വിസ വാഗ്ദാനം ചെയ്യുന്ന ദുബൈ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഇവിടേക്ക് ക്ഷണിക്കുന്നു. ലോകത്തെ വിരമിച്ചവരെ എമിറേറ്റില്‍ വന്ന് താമസിക്കാന്‍ ദുബൈ പ്രോത്സാഹിപ്പിക്കുന്നു. ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആര്‍ക്കും ദീര്‍ഘകാല റിട്ടയര്‍മെന്റ് വിസ ദുബൈ അനുവദിക്കും. ഒപ്പം മികച്ച താമസയിടങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ദുബൈയില്‍ ഹത്ത മുതല്‍ ജബല്‍അലി വരെ ആറ് താമസയിടങ്ങളാണ് വിദഗ്ധര്‍ മുന്നോട്ടു വെക്കുന്നത്്. ഹത്ത-ഹജര്‍ പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന ദുബൈയുടെ ഒരു എന്‍ക്ലേവ് എന്ന നിലയില്‍ വളറെ വ്യത്യസ്ഥ ഇടമാണ് ഹത്ത. വിരമിച്ചവര്‍ക്ക് നഗരത്തിന്റെ തിരക്കില്‍ നിന്നും മാറി മികച്ച പരിസ്ഥിതിയില്‍ താമസിക്കാന്‍ പറ്റുന്ന മികച്ചയിടം. കാല്‍നടയാത്ര, ബൈക്കിംഗ്, കയാക്കിംഗ് എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെ അനുയോജ്യം. ദുബൈ നഗരത്തില്‍ നിന്ന് 90 മിനിറ്റ് യാത്ര ചെയ്താല്‍ മതിയാകും. ബ്ലൂവാട്ടേഴ്‌സ് ദ്വീപ്-ലോകത്തിലെ ഏറ്റവും വലിയ ഫെറിസ് വീലായ ഐന്‍ ദുബൈയുടെ ആസ്ഥാനമാണ് ബ്ലൂവാട്ടേഴ്സ് ദ്വീപ്. ഇത് ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്. ഇതൊരു പുതിയ താമസകേന്ദ്രമായി വളരുകയാണ്. തിളങ്ങുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍ എന്നിവയെല്ലാം വാതില്‍പ്പടിയിലാണ്. കൂടാതെ നഗരത്തിലേക്ക് ഒരു പാലം വഴി എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയും. ഇത് കാല്‍നടയാത്രക്കാര്‍ക്കും ഗോള്‍ഫ് ബഗ്ഗികള്‍ക്കും ഇവിടെ സുഖപ്രദം. കൂടാതെ മനോഹരമായ കടല്‍ കാഴ്ചകളുമുണ്ട്. ദുബൈ് ക്രീക്ക്- നഗരത്തിലെ ഏറ്റവും പഴയ അയല്‍പ്രദേശങ്ങളിലൊന്നാണിത്. ഇത് ദുബൈയിലെ മറ്റെവിടെ നിന്നും വ്യത്യസ്തമാണ്. 1930 കളില്‍ മുത്ത് വ്യവസായത്തിന്റെ കേന്ദ്രം ക്രീക്കിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നഗരത്തിന്റെ സാംസ്‌കാരിക ഹൃദയമായി നിലകൊള്ളുന്നു. കൂടാതെ ഗോള്‍ഡ് ആന്‍ഡ് സ്‌പൈസ് സൂക്കുകളുടെയും, ദുബൈ മ്യൂസിയത്തിന്റെയും ചരിത്രപരമായ സമീപസ്ഥലമായ ബസ്താകിയയുടെയും ആവാസ കേന്ദ്രമാണ് ഇത്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുന്നത് നഗരത്തിലെ പഴയ തെരുവുകളില്‍ ചുറ്റിനടക്കുന്നതും മരം കൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത ബോട്ടായ അബ്രയിലെ യാത്രകളും ഇവിടെ മാത്രമുള്ള പ്രത്യേകതയാണ്. അല്‍ ഖുദ്ര-വിരമിച്ചവര്‍ സമാധാനത്തോടെ ജീവിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കുകയാണെങ്കില്‍, അല്‍ ഖുദ്ര ഏറെ പ്രിയപ്പെട്ടതാവും. ഇത് ശാന്തമായ ഒരു പ്രദേശമാണ്.
അല്‍ ഖുദ്ര സൈക്ലിംഗ് ട്രാക്കിനും അല്‍ ഖുദ്ര തടാകങ്ങള്‍ക്കും സമീപമാണ് ഇത്. തടാകങ്ങളില്‍ നൂറുകണക്കിന് പക്ഷിമൃഗാദികളുണ്ട്. ജബല്‍ അലി ഗ്രാമം-ജോലിക്ക് ശേഷമുള്ള ജീവിതം സമാധാനത്തോടെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന വിരമിച്ചവര്‍ക്ക് ഇത് മറ്റൊരു ശാന്തമായ സ്ഥലമാണ്. 1977 ല്‍ നിര്‍മ്മിച്ച ദുബൈയിലെ ഏറ്റവും പഴയ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നാണിത്. ഇത് നിരവധി നവീകരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്, പക്ഷേ അതിന്റെ മനോഹാരിത നിലനിര്‍ത്തുന്നു. പഴയ വില്ലകളും പുതിയ പ്രോപ്പര്‍ട്ടികളും ഉള്‍ക്കൊള്ളുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍, മറ്റ് ഷോപ്പുകള്‍, സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നഖീലിന്റെ ഇബ്‌നു ബതൂത മാളിന് സമീപമാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇതെക്കെയാണ് ദുബൈയിലെ മികച്ച റിട്ടയര്‍ താമസയിടങ്ങളായി പറയുന്നത്. 55 വയസ്സിന് മുകളിലുള്ളവരായിരിക്കണം റിട്ടയര്‍മെന്റ് വിസക്ക് അപേക്ഷിക്കേണ്ടത്. സാധുവായ യുഎഇ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. കൂടാതെ മൂന്ന് ആവശ്യകതകളില്‍ ഒന്ന് പാലിക്കുകയും വേണം. പ്രതിമാസ വരുമാനം 20,000 ദിര്‍ഹം; ഒരു ദശലക്ഷം ദിര്‍ഹം സമ്പാദ്യം; അല്ലെങ്കില്‍ ദുബൈയില്‍ 2 മില്യന്‍ ദിര്‍ഹം വിലമതിക്കുന്ന സ്വത്ത് സ്വന്തമാക്കുക. ഇത്രയുമുണ്ടെങ്കില്‍ ദീര്‍ഘകാല റിട്ടയര്‍മെന്റ് വിസക്ക് അപേക്ഷിക്കാം.