ഖലീഫ ബിന്‍ സായിദ് അല്‍നഹ്്‌യാന്‍ ഫൗണ്ടേഷന്‍ 395,000 ഗുണഭോക്താക്കള്‍ക്ക് സഹായമെത്തിച്ചു

    ദുബൈ: സിഎസ്ആര്‍ യുഎഇ ഫണ്ടിന്റെ സഹായത്തോടെ ഖലീഫ ബിന്‍ സായിദ് അല്‍നഹ്്‌യാന്‍ ഫൗണ്ടേഷന്‍ മാനുഷിക സഹായം വ്യാപകമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ നടന്ന കാമ്പയിന് ഗുണപരമായ സംഭാവനകള്‍ ലഭിച്ചു. അതിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. വിദൂര പഠനത്തെ സഹായിക്കുന്നതിനുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍, ആശുപത്രികള്‍ക്കും രോഗികള്‍ക്കും അടിയന്തിര മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷണം എന്നിവയാണ് ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി മുലം നഷ്ടത്തിലായ ചെറുകിട ക്രിയേറ്റീവ് സ്ഥാപനങ്ങളെയും ഫണ്ട് നല്‍കി സഹായിച്ചു. നാളിതുവരെ രാജ്യത്തുടനീളം 395,000 ഗുണഭോക്താക്കള്‍ക്ക് ഇതിലൂടെ സഹായം ലഭിച്ചു. ഇതില്‍ 56,525 നിരാലംബരായ കുടുംബങ്ങളുണ്ടായിരുന്നു. കൂടാതെ കോവിഡ് ഫ്രണ്ട് ലൈന്‍ ജീവനക്കാരും മറ്റുള്ളവരും ഉള്‍പ്പെടെ 167,000 വ്യക്തികളും ഉണ്ട്. സിഎസ്ആര്‍ യുഎഇ ഫണ്ടിനൊപ്പമുള്ള ഫൗണ്ടേഷന്‍ ഫണ്ടിന്റെ സ്മാര്‍ട്ട് പ്ലാറ്റ്ഫോമില്‍ ലിസ്റ്റുചെയ്തിരിക്കുന്ന മുന്‍ഗണനാ പദ്ധതികളിലേക്ക് സ്വകാര്യമേഖലയുടെ സംഭാവനകളെ രാജ്യത്തിന്റെ മുന്‍ഗണനകള്‍ക്കനുസൃതമായി നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പത്തിക മന്ത്രാലയം, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയം, ആരോഗ്യ വികസന മന്ത്രാലയം , വിദ്യാഭ്യാസ മന്ത്രാലയം, സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയം തുടങ്ങിയവയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ ക്രിയാത്മക സഹകരണത്തിന്റെ ഫലമായി, ആരോഗ്യം, സുരക്ഷ, കമ്മ്യൂണിറ്റി ക്ഷേമം എന്നീ മേഖലകളില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിനായി ഖലീഫ ഫൗണ്ടേഷന്‍ ഫണ്ടുമായി പങ്കാളിത്തത്തില്‍ ഒപ്പുവച്ചു. കമ്മ്യൂണിറ്റി അവബോധം വളര്‍ത്തുക, ദേശീയ ശുചിത്വവല്‍ക്കരണത്തിലും സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരണ പരിപാടികള്‍ നടത്തി. സിഎസ്ആര്‍ യുഎഇ ഫണ്ട് www.csruae.ae, വഴി ഈ മഹാമാരി സമയത്ത് യുഎഇ സമൂഹത്തെ സഹായിക്കാന്‍ സംഭാവനകള്‍ സ്വീകരിക്കല്‍ തുടരുന്നു