മലപ്പുറം സ്വദേശി ബദാസായിദില്‍ കുഴഞ്ഞു വീണ് മരിച്ചു

അബുദാബി: മലപ്പുറം ജില്ലയിലെ അനന്താവൂര്‍ സ്വദേശി ബദാസായിദില്‍ കുഴഞ്ഞു വീണു മരിച്ചു. ചെനപ്പുറം തോട്ടത്തില്‍ ഹംസക്കുട്ടിയുടെയും ഖജീജയുടെയും മകന്‍ അബ്ദുല്‍ ഹക്കീം (29) ആണ് മരിച്ചത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ബദാസായിദില്‍ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പതിവു പോലെ നടക്കാനിറങ്ങിയ ഹക്കീം റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

റുഖ്‌സാനയാണ് ഭാര്യ. മകന്‍ മുഹമ്മദ് അദാന്‍. ഷംസുദ്ദീന്‍ (അബുദാബി), സെയ്താലിക്കുട്ടി എന്ന മാനു, ഫാത്തിമ, നസീമ സഹോദരങ്ങളാണ്. ബദാസായിദില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റസാഖ് ഭാര്യാസഹോദരനാണ്.

 

ഫോട്ടോ:

അബ്ദുല്‍ ഹക്കീം