മിഡില്‍ ഈസ്റ്റ് ചന്ദ്രിക സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ദുബൈ കെഎംസിസിയില്‍

5

ദുബൈ: വളരുന്ന ജനതയ്ക്ക് കരുത്തുറ്റ പിന്‍ബലവുമായി കഴിഞ്ഞ 86 വര്‍ഷങ്ങള്‍ അഭിമാനകരമായി പിന്നിട്ട ചന്ദ്രിക പത്രത്തിന്റെ ഗള്‍ഫ് എഡിഷനായ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ കാമ്പയിനില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ ദുബൈ-കാസര്‍കോട് മണ്ഡലം കെഎംസിസി സെപ്തംബര്‍ 4ന് വെള്ളിയാഴ്ച രാത്രി 9ന് അല്‍ബറാഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ചേരുന്നു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഗവേണിംഗ് ബോഡി ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം നിര്‍വഹിക്കും. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മേനേജറും ദുബൈ കെഎംസിസി പ്രസിഡന്റുമായ ഇബ്രാഹിം എളേറ്റില്‍ മുഖ്യ പ്രഭാഷണം നടത്തും. കെഎംസിസി കേന്ദ്ര-സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത്-മുനിസിപ്പല്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് ദുബൈ-കാസര്‍കോട് മണ്ഡലം കെഎംസിസി പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ആക്ടിംഗ് ജന.സെക്രട്ടറി സിദ്ദീഖ് ചൗക്കി, ട്രഷറര്‍ സത്താര്‍ ആലമ്പാടി എന്നിവര്‍ അറിയിച്ചു.