തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ രോഗീ പരിചരണത്തില്‍ സംഗീതവും

15
തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാല പരിചരണാവശ്യമുള്ള രോഗിയോടൊപ്പം സംഗീതജ്ഞര്‍

അജ്മാന്‍: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ അക്കാദമിക് ആശുപത്രിയായ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ ദീര്‍ഘകാല ആരോഗ്യ യൂണിറ്റായ, അജ്മാന്‍ അല്‍ ജര്‍ഫിലെ 350 കിടക്കകളുള്ള തുംബെ മെഡിസിറ്റി രോഗീ പരിചരണത്തില്‍ സംഗീതം കൂടി ഉള്‍പ്പെടുത്തി. രോഗികളുടെ ഉത്കണ്ഠ കുറക്കാനും അവരില്‍ വിഷാദവും രോഗശാന്തി പ്രക്രിയയും വര്‍ധിക്കാനും സംഗീത ശുശ്രൂഷ ഉപകരിക്കും. തുടക്കമെന്ന നിലയില്‍ പ്രത്യേകമായി ആവശ്യപ്പെട്ട താമസക്കാര്‍ക്കായാണ് ഇപ്പോള്‍ സംഗീതം പ്രദാനം ചെയ്യുന്നത്. ദീര്‍ഘ കാല പരിചരണ കേന്ദ്രത്തിലെ ജീവിതവുമായി മികച്ച നിലയില്‍ താദാത്മ്യപ്പെട്ട് മുന്നോട്ട് പോകാന്‍ മ്യൂസിക് തെറാപി സഹായിക്കുന്നു.
രോഗീ പരിചരണത്തില്‍ സംഗീതത്തിന്റെ ഉപയോഗം ഗുണകരമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവരില്‍ അസന്തുഷ്ടി കുറക്കാന്‍ ഇത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതേക്കുറിച്ച് പ്രതികരിക്കവേ, രോഗികളുടെ ഇഷ്ടാനുസൃതം സംഗീതം പകര്‍ന്ന് അവരെ പിന്തുണക്കാന്‍ ആശുപത്രി സവിശേഷ മാര്‍ഗം അവതരിപ്പിച്ചിരിക്കുകയാണെന്ന് തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സിഒഒ ഡോ. മന്‍വീര്‍ സിംഗ് വാലിയ പറഞ്ഞു. ദീര്‍ഘ കാല പരിചരണമാവശ്യമുള്ളവര്‍ക്ക് അവരിഷ്ടപ്പെടുന്ന തരത്തിലുള്ള സംഗീതം നല്‍കുന്നത് ആശ്വാസം പകരുകയും കൂടുതല്‍ മികച്ച രീതിയില്‍ ആശയ വിനിമയം നടത്താന്‍ സഹായിക്കുകയും ചെയ്യും. വീണ്ടെടുക്കലിന്റെ പാതയിലേക്ക് അവരെ പ്രചോദിപ്പിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ, ആശുപത്രി അതിന്റെ ദീര്‍ഘ കാല പരിചരണ രോഗികള്‍ക്കായി ഒരു ‘സന്തോഷകരമായ മണിക്കൂര്‍’ സംരംഭവും ആരംഭിച്ചിട്ടുണ്ട്. ഇതനുസരിച്ച്, എല്ലാ വെള്ളിയാഴ്ചയും ആശുപത്രിയുടെ തെറാപ്യൂട്ടിക് ഗാര്‍ഡനിലേക്ക് അവരെ കൊണ്ടുപോകും. ഒരു മണിക്കൂര്‍ വിശ്രമത്തിനും പ്രകൃതിയോട് അടുത്തു നില്‍ക്കാനും ഈയവസരം പ്രയോജനപ്പെടുന്നു. രോഗികള്‍ക്ക് സൗജന്യ ജ്യൂസും ലഘു ഭക്ഷണവും നല്‍കുന്നതാണ്.
33 വര്‍ഷമായി യുഎഇ നിവാസിയായ സീനിയര്‍ എഞ്ചിനീയര്‍ ലാന്‍സ്‌ലോട്ട് ഫ്രാങ്ക് അടുത്തിടെ ഇവിടത്തെ മ്യൂസികല്‍ തെറാപിയുടെ ആസ്വാദകനായിരുന്നു. ഈ മ്യൂസികല്‍ സെഷന്‍ അദ്ദേഹത്തിന് ാളരെയേറെ ഗുണം ചെയ്തു. മോള്‍ഡേവിയന്‍ പിയാനിസ്റ്റും ഗായികയും ഗാനരചയിതാവുമായ ഒക്‌സാന അന്‍കു, ഹൗസ് ഓഫ് പിയാനോസ് സംഗീതജ്ഞനും പ്രൊഡക്ട് മാര്‍ക്കറ്റിംഗ് മാനേജറുമായ അബ്‌നര്‍ ഡിസൂസ എന്നിവരാണ് ഇവിടെ സംഗീത സെഷന് നേതൃത്വം നല്‍കുന്നത്. ഏറെ സവിശേഷമാണ് ഈ സംരംഭമെന്ന് ഹൗസ് ഓഫ് പിയാനോസ് സ്ഥാപകനും സിഇഒയുമായ ഷവ്കത്ത് മമജോനോവ് പറഞ്ഞു.
യുഎഇയിലെ കോവിഡ് രഹിത ആശുപത്രികളിലൊന്നാണ് തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. രോഗീ, സന്ദര്‍ശക, ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്താന്‍ ആശുപത്രി കര്‍ശന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ആളുകളുടെ ചലനം പരിമിതപ്പെടുത്താനും പരിസരത്ത് സാമൂഹിക അകലം പാലിക്കാനുമുള്ള നടപടികളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ 100 കിടക്കകളുള്ള ദീര്‍ഘ കാല പരിചരണ ഇടത്തില്‍ സ്വയം പരിപാലിക്കാന്‍ കഴിയാത്തവരുടെ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.