അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് വിപുല പരിപാടികളോടെ ഓണം ആഘോഷിച്ചു

9
അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ഗ്രൂപ് സിഇഒ ഹസന്‍ അല്‍ഫര്‍ദാന്‍, ചലച്ചിത്ര താരം റീനു മാത്യൂസ്, അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് സിഇഒ ഉസാമ അല്‍റഹ്മ, ഓപറേഷന്‍സ് ഹെഡ് ജാബിര്‍ അല്‍ഫാര്‍ദാന്‍, ചീഫ് കസ്റ്റമര്‍ ഓഫീസര്‍ കൗശല്‍ കിഷോര്‍ ദോഷി, മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിസിനസ് മാനേജര്‍ യൂസുഫ് ബുല്‍ബുല്‍ തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും ജീവനക്കാരും അതിഥികളും

ജിസിസി രാജ്യങ്ങളുള്‍പ്പെടെ ബൃഹത്തായ വിപുലീകരണ പദ്ധതികള്‍: ഹസന്‍ അല്‍ഫര്‍ദാന്‍

ദുബൈ: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധന വിനിമയ സ്ഥാപനമായ അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. അല്‍ബര്‍ഷ ഹൈറ്റ്‌സിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടികളില്‍ വിവിധ രാജ്യക്കാരായ ജീവനക്കാര്‍ കേരളീയ വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു.
‘പൊന്നോണം അല്‍ഫര്‍ദാനൊപ്പം’ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പൂക്കളമിട്ട്, ഓണക്കോടി ധരിച്ച്, നിലവിളക്ക് കൊളുത്തി, മാവേലി മന്നനെ വരവേറ്റ മലയാളികളുടെ കൂട്ടത്തില്‍ വിവിധ രാജ്യക്കാരായ ജീവനക്കാരും പങ്കെടുത്തത് കൗതുക കാഴ്ചയായി.
പ്രമുഖ ചലച്ചിത്ര താരം റീനു മാത്യൂസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഇന്‍ഡോ-അറബ് സാംസ്‌കാരിക വിനിമയത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഓണാഘോഷമെന്ന് അല്‍ഫര്‍ദാന്‍ ഗ്രൂപ് സിഇഒ ഹസന്‍ അല്‍ഫര്‍ദാന്‍ പറഞ്ഞു. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹവുമായി ഏറെ അടുത്ത ബന്ധമാണ് അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് കാത്തു സൂക്ഷിക്കുന്നതെന്നും ഇതര ജിസിസി രാജ്യങ്ങളുള്‍പ്പെടെ ബൃഹത്തായ വിപുലീകരണ പദ്ധതികള്‍ വരുംനാളുകളില്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളികളെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ആഘോഷമാണ് ഓണം. എന്നാല്‍, കോവിഡ് 19 കാരണം ആഘോഷം അകത്തിരുന്നാണെങ്കിലും ഈ ഘട്ടത്തെയും നാം മറികടക്കുമെന്ന ആത്മവിശ്വാസമാണ് ഈ സന്ദര്‍ഭത്തില്‍ നല്‍കാനുള്ളതെന്നും റീനു മാത്യൂസ് പറഞ്ഞു.
ഇന്ത്യന്‍ സമൂഹവുമായി വളരെ അടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് പറഞ്ഞ അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് സിഇഒ ഉസാമ അല്‍റഹ്മ, ഈ ബന്ധം നിലനിര്‍ത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. അല്‍ഫാര്‍ദാന്‍ ഓപറേഷന്‍സ് ഹെഡ് ജാബിര്‍ അല്‍ഫാര്‍ദാന്‍, ചീഫ് കസ്റ്റമര്‍ ഓഫീസര്‍ കൗശല്‍ കിഷോര്‍ ദോഷി, മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിസിനസ് മാനേജര്‍ യൂസുഫ് ബുല്‍ബുല്‍, മറ്റു ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.