മലയാളി യുവാവ് അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

8
അനില്‍ കുമാര്‍

അബുദാബി: കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കര്‍ കത്തമ്പുവിന്റെയും ശാന്തയുടെയും മകന്‍ അനില്‍ കുമാര്‍ (42) ആണ് മരിച്ചത്. അബുദാബി ഡ്രീം മെറ്റല്‍സില്‍ പ്രൊഡക്ഷന്‍ മാനേജറായിരുന്നു. ഭാര്യ: നിത്യ. മക്കള്‍: നിഹാര, നീരവ്. സഹോദരങ്ങള്‍: അനിത പറശ്ശിനി, പി.സി അജയന്‍ (ആര്‍ ബാങ്ക് മാനേജര്‍, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 9.30 വരെ പാറക്കല്‍ സി.കണ്ണന്‍ സ്മാരക വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 10ന് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.